ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ ഹെല്‍ത്ത്മിഷന്‍ കുംഭകോണം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കുവാന്‍ സുപ്രിം കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം.
യുപിയിലെ ഉന്നത രാഷ്‌ട്രീയ നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് എന്‍ആര്‍എച്ച്എം പദ്ധതിപ്രകാരമുള്ള നൂറ്കണക്കിന് കോടി രൂപയാണ് തട്ടിച്ചിരിക്കുന്നത്.
ഗ്രാമീണമേഖലയില്‍ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്‍ആര്‍എച്ച്എം കുഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് പേരോളം മരിച്ചിരുന്നു.
















