കൊച്ചി: 13-ാമത് ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് 20ന് രാവിലെ 7 മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ ജൂനിയര്‍ ഫെഡറേഷന്‍ മീറ്റിലെ ആറാം സ്ഥാനക്കാരുടെ പ്രകടനമായിരിക്കും യോഗ്യത മാര്‍ക്ക്.
1995 ആഗസ്റ്റ് 10നും 1999 ആഗസ്റ്റ് 9നും ഇടയില്‍ ജനിച്ച സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ പത്തക്ക രജിസ്‌ട്രേഷന്‍ നമ്പറുള്ള താരങ്ങള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ എന്‍ട്രികള്‍ 17ന് വൈകിട്ട് 5 മണിക്ക് മുന്‍പായി [email protected]/mvkutty@ gmail.com എന്ന ഇ-മെയ്ല്‍ അഡ്രസില്‍ അയയ്‌ക്കണം.
















