ഭോപ്പാല്‍: വ്യാപം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം വരുന്നത് തനിക്ക് ആശ്വാസം പകരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. തനിക്ക് വലിയ ഹൃദയഭാരമായിരുന്നു.
സിബിഐ അന്വേഷണം അത് കുറയ്‌ക്കും. സിബിഐ ഇനി സത്യം കണ്ടെത്തുമല്ലോ..അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്റെ രാജി ആവശ്യപ്പെട്ടുവരികയാണ്. അവര്‍ക്ക് ശിവരാജ് ഭയമാണ്. (ശിവരാജ് ഫോബിയ). എന്നോട് അവര്‍ക്ക് വ്യക്തിപരമായ ശത്രുതയുണ്ടെങ്കില്‍ അവര്‍ എന്നെ എതിര്‍ക്കട്ടെ, മധ്യപ്രദേശിനെ മൊത്തം മലിനപ്പെടുത്തുന്നത് എന്തിനാണ്. സംസ്ഥാനം നല്ല തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിലും സിബിഐ തന്നെ അന്വേഷിക്കട്ടെ. അദ്ദേഹം പറഞ്ഞു.
















