ന്യൂദല്‍ഹി: പ്രകൃതി വാതകം ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ രാജ്യത്തു നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
നിലവില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇതിനൊപ്പം പ്രകൃതിവാതകം അധികമായി ഘടിപ്പിച്ചാണ് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.
ബയോ എതനോള്‍, ബയോ സിഎന്‍ജി, ബയോ ഡീസല്‍, ഇലക്ട്രിക് ബാറ്ററികള്‍ എന്നിവ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാം.
















