ന്യൂദല്‍ഹി: വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ച കേസില്‍ ടീസ്റ്റ സെതില്‍വാദിനെതിരേ സിബിഐ കേസെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നു പണം സ്വീകരിച്ചതാണ് കേസ്.
ഇതു സംബന്ധിച്ച വിശദീകരണം നല്‍കാന്‍ പലതവണ അവസരം കൊടുത്തിട്ടും ടീസ്റ്റ അതിനുകൂട്ടാക്കിയിരുന്നില്ല.
വിദേശ നാണയ വിനിമയ ഇടപാടില്‍ കോടികളുടെ തട്ടിപ്പു നടന്നുവെന്ന് പരക്കെ പരാതിയുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ടീസ്റ്റ, ഭര്‍ത്താവ് ജാവേദ് ആനന്ദ്, ഗുലാം മൊഹമ്മദ് പെഷിമാം എന്നിവര്‍ക്കെതിരേയാണ് കേസ്.
















