ന്യൂദല്‍ഹി: ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബിസിസിഐ 21 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
സ്വന്തം നാട്ടിലെ പരമ്പരയില്‍ 3-2നായിരുന്നു ഇന്ത്യന്‍ ജയം. 2-1നു പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യന്‍ പെണ്‍പുലികളുടെ തിരിച്ചുവരവ്.
ന്യൂസിലാന്റിനുമേല്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ക്യാപ്ടന്‍ മിതാലി രാജിന് അഭിനന്ദനങ്ങള്‍. പിന്നില്‍ നിന്നശേഷം തിരിച്ചുവരാന്‍ ടീം ശ്രദ്ധേയമായ സ്വഭാവ സവിശേഷതയാണ് പ്രദര്‍ശിപ്പിച്ചത്, ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ പറഞ്ഞു.
ഇന്ത്യയുടെ പ്രകടനം ആധികാരികമായിരുന്നെന്നും ടീം എല്ലാവിധ പ്രശംസയും അര്‍ഹിക്കുന്നെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
















