Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴില്‍ നിയമങ്ങളില്‍ മാറ്റംവരും; 400 കോടി മുടക്കി തൊഴില്‍ സേവനകേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 09:11 pm IST
in India

ഹൈദരാബാദ്: രാജ്യത്തെ തൊഴില്‍ നിയമത്തി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും 983 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഘട്ടംഘട്ടമായി ദേശീയ തൊഴില്‍ സേവന കേന്ദ്രങ്ങളാക്കി (എന്‍സിഎസ്) വികസിപ്പിക്കുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. ആദ്യ ഘട്ടത്തില്‍ 400 കോടി രൂപ മടുക്കി 100 എക്‌സ്‌ചേഞ്ചുകള്‍ ഈ നിലവാരത്തിലേക്കുയര്‍ത്തും. മന്ത്രി പറഞ്ഞു. വരുന്ന പാര്‍ലമെന്റു സമ്മേളനത്തില്‍ പുതിയ തൊഴില്‍ നിയമ ഭേദഗതി നിര്‍മ്മാണം നടത്തുമെന്നു പറഞ്ഞ ദത്താത്രേയ, 20ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയ ലേബര്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍സിഎസിന്റെ പോര്‍ട്ടലും ലോഗോയും പ്രകാശനം ചെയ്യും.

വിവിധ ചട്ടങ്ങളിലായി വിഭജിച്ചു പോയ തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് സമഗ്ര തൊഴില്‍ നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മിക്ക നിയമങ്ങളും 50 മുതല്‍ 60 വര്‍ഷം വരെ പഴക്കമുള്ളതാണ്. ശമ്പള, വ്യവസായ, തൊഴില്‍ സുരക്ഷിതത്വ ചട്ടങ്ങള്‍ നിലവില്‍ വ്യത്യസ്ത നിയമങ്ങള്‍ക്കു കീഴിലാണ്. ശമ്പള നിയമമാണ് ഇവയില്‍ പ്രധാനം. വ്യത്യസ്ത ചട്ടങ്ങളില്‍ ഇത് വെവ്വേറെ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. വ്യാവസായിക വിഷയങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ ട്രേഡ് യൂണിയന്‍, വേതന ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നു. സാമൂഹ്യ സുരക്ഷാ ചട്ടം, ജോലി സ്ഥലത്തെ അവസ്ഥ, സുരക്ഷിതത്വം തുടങ്ങിയവ പരാമര്‍ശിക്കുന്ന ചടങ്ങളും ഇത്തരത്തിലാണുള്ളത്. ഇതെല്ലാം ഏകീകരിക്കാന്‍ 44-ാം ചട്ടം ഭേദഗതി ചെയ്യും. പ്രോവിഡന്റ് ഫണ്ട്, ഇഎസ്‌ഐ, ബാലവേല നിയമങ്ങള്‍, ചെറുകിട വ്യാവസായിക നിയമം തുടങ്ങിയവ പരിഷ്‌കരിക്കും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ നിയമ ഭേദഗതികള്‍ അവതരിപ്പിക്കും. ഇവ പാര്‍ലമെന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ക്ഷേമത്തിനൊപ്പം, വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥാപനം ലോക്കൗട്ട് ചെയ്യുന്ന സാഹചര്യം വന്നാല്‍, തൊഴിലാളികള്‍ക്ക് 45 ദിവസത്തെ വേതനം നല്‍കും. നിലവിലിത് 15 ദിവസമാണ്. തൊഴിലാളികള്‍ക്കു വേണ്ടിയാണ് ഈ ഭേദഗതി. എന്നാല്‍, ഇതുകൊണ്ട് തൊഴില്‍സ്ഥാപനങ്ങള്‍ ലോക്കൗട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് കരുതരുത്. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില ഘട്ടങ്ങളില്‍ നിവൃത്തിയില്ലാതെ വരും. തൊഴിലിനനുസരിച്ച് വേതനം നല്‍കുകയെന്ന നയം രൂപീകരിക്കുകയും ലക്ഷ്യം. രാജ്യത്തെ യുവത്വം അതിവേഗം വളരുന്നു.

അവര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതു സര്‍ക്കാരിന്റെ കടമ. അതിനായി കൂടുതല്‍ നിക്ഷേപം വരണം. അപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടി വരും. എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മെയ്‌ക്ക് ഇന്‍ ഇന്ത്യയും, സ്‌കില്‍ ഇന്ത്യയുമെല്ലാം മുന്നോട്ടു കൊണ്ടുപോകാന്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമെന്നും മന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.