ബാഴ്‌സലോണ: അത്‌ലറ്റികോ മാഡ്രിഡിന്റെ അര്‍ഡാന്‍ ടുറാനെ ബാഴ്‌സലോണ സ്വന്തമാക്കി. 24 മില്ല്യണ്‍ പൗണ്ടിന് അഞ്ച് വര്‍ഷത്തേക്കാണ് തുര്‍ക്കി താരം കൂടിയായ ടുറാനുമായി ബാഴ്‌സ കരാറൊപ്പിട്ടത്. അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായ ടുറാന്‍ 2011 മുതല്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ താരമാണ്. അവര്‍ക്ക് 178 മത്സരങ്ങള്‍ കളിച്ച ടുറാന്‍ 22 ഗോളുകളാണ് നേടിയിട്ടുള്ളത്. 2006 മുതല്‍ തുര്‍ക്കി ദേശീയ ടീമില്‍ അംഗമായ ടുറാന്‍ 81 കളികളില്‍ നിന്ന് 14 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ജുവന്റസിന്റെയും ഇറ്റലിയുടെയും സൂപ്പര്‍താരമായ ആന്ദ്രെ പിര്‍ലോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറി. ന്യൂയോര്‍ക്ക് സിറ്റിയാണ് പിര്‍ലോയുടെ പുതിയ താവളം.
















