ഒരുവര്‍ഷത്തിനിടെ രണ്ട് പ്രധാന കിരീടങ്ങള്‍ കപ്പിനും ചുണ്ടിനിമിടയില്‍ വച്ച് നഷ്ടാവുക. അത്തരമൊരു ദുര്‍ഗതിയിലാണ് നാല് തവണ ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ലയണല്‍ മെസ്സി എന്ന കാല്‍പ്പന്തുകളിയിലെ സൂപ്പര്‍താരം. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ജര്മ്മനിയോടായിരുന്നു മെസ്സിയുടെ അര്‍ജന്റീനയുടെ ആദ്യ പരാജയം. പിന്നീട് ഇന്നലെ കോപ്പ അമേരിക്ക 2015-ല്‍ ചിലിയോടും.
ഇതോടെ 22 വര്‍ഷങ്ങള്‍ക്കുശേഷം കോപ്പ അമേരിക്ക കിരീടം രാജ്യത്തിനായി നേടിക്കൊടുക്കു ക എന്ന സ്വപ്നവും സാന്റിയാഗോ നാഷണല്‍ സ്റ്റേഡിയത്തില്‍ വീണുടഞ്ഞു. 27 തവണ കോപ്പ ഫൈനല്‍ കളിക്കുകയും പതിനാല് തവണ കിരീടം നേടുകയും ചെയ്തിട്ടുള്ള അര്‍ജന്റീന അവസാനം കോപ്പ നേടിയത് 1993ലാണ്. ലോകത്തെ ഏത് പ്രതിരോധനിരയും ഭയക്കുന്ന ആക്രമണ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്.
തന്റെ ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ മാന്ത്രിക ബൂട്ടുകള്‍ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ജേഴ്സിയില്‍ ഒരു കിരീടം കിട്ടാക്കനിയായി തുടരുകയാണ്. അതിന് മെസ്സിയുടെ കരിയര്‍ നോക്കിയാല്‍ മതിയാകും. ബാഴ്സക്കായി 482 കളികളില്‍ നിന്ന് 412 ഗോളുകള്‍ നേടിയപ്പോള്‍ ദേശീയ ജേഴ്സിയിലെപ്രകടനംബാഴ്സലോണക്കു കളിക്കുമ്പോള്‍ മാത്രമേ ചാമ്പ്യന്‍പട്ടങ്ങള്‍ പേരിനൊപ്പം ചേര്ക്കാനാവുന്നുള്ളൂവെന്ന് വിമര്ശകശരങ്ങള്ക്ക് മറുപടികൊടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും കഴിഞ്ഞ ലോകകപ്പിലും ഇപ്പോള്‍ കോപ്പ അമേരിക്കയിലും കയ്യെത്തും ദൂരത്തുനിന്ന് വഴിമാറിപ്പോകുകയായിരുന്നു കിരീടനേട്ടങ്ങള്‍. ഇന്നലത്തെ പരാജയത്തോടെ ഇതിഹാസതാരങ്ങള്‍ക്കിടയില്‍ മെസ്സിയുടെ സ്ഥാനം എവിടെയെന്ന ചോദ്യം ഇനിയും ചര്‍ച്ച ചെയ്യപ്പെടും.
2005-ലെ യൂത്ത് ലോകകപ്പും 2008-ലെ ഒളിമ്പിക്സ് മെസ്സിയുടെ കരുത്തില്‍ അര്‍ജന്റീന നേടിയിട്ടുണ്ടെങ്കിലും സീനിയര്‍ ലെവലില്‍ ഒരു കിരീടം കിട്ടാക്കനിയായി തുടരുന്നു. എന്നാല്‍ മറഡോണക്കൊപ്പമോ അതിനും മേലേയൊ മെസ്സി പ്രതിഷ്ഠിക്കുന്ന ആരാധകര്‍ക്ക് തൃപ്തിയേകാനെങ്കിലും ഒരു ലോക കിരീടമോ കോപ്പ അമേരിക്കയോ അര്‍ജന്റീനക്ക് മെസ്സി നേടിക്കൊടുക്കണമായിരുന്നു. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ അവസരങ്ങളുടെ കഥകളാണ് മെസിയുടെ സംഘത്തിന് പറയാനുളളത്.
















