Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കോപ്പക്ക് നാളെ പുതിയ അവകാശികള്‍ ,അര്‍ജന്റീന-ചിലി ഫൈനല്‍ നാളെ പുലര്‍ച്ചെ അഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 08:52 pm IST
inSports

സാന്റിയാഗോ: ഒരുമാസത്തോളം നീണ്ടുനിന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കൊടിയിറക്കം. നാളെ പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ആതിഥേയരായ ചിലിയും ഏറ്റുമുട്ടുന്നതോടെയാണ് ലാറ്റിനമേരിക്കന്‍ മാമാങ്കത്തിന് തിരശ്ശീല വീഴുക.

ചിലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെറുവിനെയും അര്‍ജന്റീന ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പരാഗ്വെയെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 2007നുശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടക്കുന്നത്. മറുവശത്ത് ചിലി 28 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷമാണ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച രാജ്യമെന്ന ബഹുമതി അര്‍ജന്റീനക്ക് സ്വന്തം. ഇത് അവരുടെ 27-ാം ഫൈനലാണ്. മുന്‍പ് കളിച്ച 26 കളികളില്‍ 14 തവണയാണ് അവര്‍ കിരീടം ചൂടിയിട്ടുള്ളത്. ഇത്തവണ ജയിച്ചാല്‍ 15-ാം കിരീടമാവും. അങ്ങനെയായാല്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഉറുഗ്വെയ്‌ക്കൊപ്പമെത്താനും അര്‍ജന്റീനക്ക് കഴിയും. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ടു. 1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993 എന്നീ ചാമ്പ്യന്‍ഷിപ്പുകളിലായിരുന്നു കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 22 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കോപ്പ കിരീടത്തിലേക്ക് അര്‍ജന്റീനക്ക് നാളത്തെ ഒരു കളി മാത്രം.

അതേസമയം നാല് തവണ ഫൈനലില്‍ കടന്നിട്ടും കിരീടം നേടാന്‍ കഴിയാത്തതിന്റെ ദുഃഖം തീര്‍ക്കുകയാണ് ഇത്തവണ ചിലിയുടെ ലക്ഷ്യം. ആതിഥേയരെന്ന മുന്‍തൂക്കവും അവര്‍ക്കുണ്ട്. 28 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ചിലി കോപ്പയുടെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1955, 1956, 1979, 1987 എന്നീ വര്‍ഷങ്ങളിലാണ് അവര്‍ മുന്‍പ് ഫൈനലില്‍ കളിച്ചത്.

ഏറെക്കുറെ ആധികാരികമായാണ് ചിലിയുടെ ഇത്തവണത്തെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് മത്സരങ്ങൡ ഇക്വഡോറിനെ 2-0നും ബൊളീവിയയെ 5-0നും പരാജയപ്പെടുത്തിയ ചിലി മെക്‌സിക്കോയെ 3-3ന് സമനിലയില്‍ പിടിച്ചു. ക്വാര്‍ട്ടറില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-0നും സെമിയില്‍ പെറുവിനെ 2-1നും പരാജയപ്പെടുത്തിയായിരുന്നു ആതിഥേയരായ ചിലിയുടെ ഫൈനല്‍ പ്രവേശനം. അര്‍ജന്റീന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പരാഗ്വെയോട് 2-2ന് സമനില പാലിച്ചാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഉറുഗ്വെയെയും അവസാന മത്സരത്തില്‍ ജമൈക്കയെയും 1-0ന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ കൊളംബിയയെ സഡന്‍ ഡത്തിനൊടുവില്‍ 5-4ന് പരാജയപ്പെടുത്തി സെമിയിലെത്തി. സെമിയില്‍ ടൂര്‍ണമെന്റില്‍ അതുവരെ കാണാത്ത അര്‍ജന്റീനയെയായിരുന്നു മൈതാനത്ത് കണ്ടത്. മെസ്സിയും കൂട്ടരും തകര്‍ത്തുകളിച്ചതോടെ പരാഗ്വെ വലയില്‍ ആറ് തവണ അവര്‍ പന്തെത്തിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.

രണ്ട് ടീമുകളുടെയും മധ്യ-മുന്നേറ്റനിരകള്‍ തമ്മിലാണ് നാളത്തെ പ്രധാന പോരാട്ടം. അര്‍ജന്റീന മുന്നേറ്റനിയില്‍ മെസ്സി-ഡി മരിയ-അഗ്യൂറോ തുടങ്ങിയവര്‍ കളത്തിലിറങ്ങുമ്പോള്‍ ചിലി നിരയില്‍  അര്‍ട്ടുറോ വിദാല്‍-എഡ്വേര്‍ഡോ വര്‍ഗാസ്-അലക്‌സി സാഞ്ചസ് തുടങ്ങിയവരും ഇറങ്ങും. ഇവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ഇരു പ്രതിരോധങ്ങളുടെയും പ്രധാന വെല്ലുവിളി. എന്നാല്‍ സെമിയില്‍ മെസ്സി പരാഗ്വെക്കെതിരായ അതേ പ്രകടനം പുറത്തെടുത്താല്‍ എത്ര ശക്തിയുള്ള പ്രതിരോധം ചിലി കെട്ടിപ്പൊക്കിയാലും അതെല്ലാം തകരുമെന്ന് ഉറപ്പ്.

പരാഗ്വെക്കെതിരെ അര്‍ജന്റീന നേടിയ ആറ് ഗോളുകളില്‍ അഞ്ചെണ്ണത്തിലും മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ക്ലബിന് കളിക്കുമ്പോള്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന മെസ്സി രാജ്യത്തിനായി അത് ആവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ഇതിന് മികച്ച പ്രതികാരമാണ് പരാഗ്വെക്കെതിരായ കളിയിലൂടെ മെസ്സി നല്‍കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ നേടിയ അഗ്യൂറോയും കഴിഞ്ഞ കളിയില്‍ രണ്ട് ഗോളുകള്‍ നേടിയ ഡി മരിയയും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ സെമിയില്‍ പരാഗ്വെക്കെതിരെ പ്രകടനം അര്‍ജന്റീന ഫൈനലിലും ആവര്‍ത്തിച്ചാല്‍ ചിലി വിയര്‍ക്കുമെന്ന് തീര്‍ച്ച.

കരുത്തുറ്റ മധ്യനിരയും അര്‍ജന്റീനക്ക് സ്വന്തം. ഹാവിയര്‍ മഷെറാനോ, ഹാവിയര്‍ പാസ്‌തോറെ, ലൂക്കാസ് ബിഗ്ലിയ തുടങ്ങിയവരാണ് മധ്യനിരിയില്‍ കളി മെനയുക. മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി, എസീക്വല്‍ ഗാരി, പാബ്ലോ സബലേറ്റ തുടങ്ങിയ വര്‍ പ്രതിരോധത്തിലുണ്ടെങ്കിലും അതിന് കെട്ടുറപ്പില്ല. ഇതാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയെ കുഴക്കുന്നത്. ഗോള്‍പോസ്റ്റിന് മുന്നില്‍ചോരാത്ത കൈകളുമായി കാവല്‍ നില്‍ക്കുന്ന സെര്‍ജിയോ റൊമേറോയുടെ പ്രകടനം ആശ്വാസം നല്‍കുന്നതാണ്. പ്രതിരോധം പിഴച്ചാലും വിദാലിനും കൂട്ടര്‍ക്കുംറൊമേറോയെ കീഴടക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ടൂര്‍ണമെന്റില്‍ പരാഗ്വെ മാത്രമാണ് അര്‍ജന്റീന വല കുലുക്കിയ ടീം.

നാല് ഗോളുകളുമായി ടോപ്‌സ്‌കോറര്‍ സ്ഥാനത്തുനില്‍ക്കുന്ന എഡ്വേര്‍ഡോ വര്‍ഗാസിലും മൂന്ന് ഗോള്‍ നേടിയ അര്‍ട്ടുറോ വിദാലിലുമാണ് ചിലിയുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കിലും സൂപ്പര്‍താരം അലക്‌സി സാഞ്ചസും ചിലിക്ക് മുതല്‍ക്കൂട്ടാണ്. എപ്പോള്‍ വേണമെങ്കിലും മിന്നുന്ന ഫോമിലേക്ക് തിരിചെത്താന്‍ കെല്‍പ്പുള്ള താരമാണ് ആഴ്‌സണലിന്റെ അലക്‌സി സാഞ്ചസ്. എന്നാല്‍ ഇവരേക്കാളും അര്‍ജന്റീന പേടിക്കേണ്ടത് മറ്റൊരു പ്ലേമേക്കറെയാണ്.

ജോര്‍ജ് വാല്‍ഡിവിയയെ. കഴിഞ്ഞ എല്ലാ കളികളിലും ചിലിയുടെ കുതിപ്പിന് മിന്നില്‍ വാല്‍ഡിവിയയുടെ ബുദ്ധിയായിരുന്നു. അവരുടെ ഓരോ മുന്നേറ്റങ്ങളും തുടങ്ങുന്നത് വാല്‍ഡിവിയയുടെ കാലുകളില്‍ നിന്നാണ്. മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. ഗൊണ്‍സാലോ യാര സസ്‌പെന്‍ഷന്‍ കാരണം കളിക്കാനിറങ്ങില്ലെങ്കിലും ഇസ്ല, ഗാരി മെഡല്‍, ജോസ് റോജാസ് തുടങ്ങിയവര്‍ പ്രതിരോധത്തില്‍ കരുത്തരാണ്. ഗോള്‍വല കാക്കാന്‍ ക്ലോഡിയോ ബ്രാവോ എന്ന കരുത്തനും ഇറങ്ങുമ്പോള്‍ മത്സരഫലം പ്രവചിക്കുക സാധ്യമല്ല. എന്തായാലും ഒരു ഇടവേളക്കുശേഷം കിരീടം നേടാന്‍ അര്‍ജന്റീനയും കന്നി കിരീടം സ്വപ്‌നം കണ്ട് ചിലിയും ഇറങ്ങുമ്പോള്‍ മത്സരം ആവേശത്തിലേക്കുയരുമെന്ന് ഉറപ്പ്.

എന്നാല്‍ കണക്കുകള്‍ അര്‍ജന്റീനക്ക് അനുകൂലമാണ്. ഇരുടീമുകളും ഇതുവരെ കളിച്ച 84 കളികളില്‍ 56 എണ്ണത്തിലും വിജയം അര്‍ജന്റീക്കൊപ്പമായിരുന്നു. ആറെണ്ണം മാത്രമാണ് ചിലിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ച് കൡകളില്‍ നാലെണ്ണത്തിലും വിജയം അര്‍ജന്റീനക്കാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.