Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈവചാപത്തിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 08:30 pm IST
inSamskriti

ശീരാമന് ശൈവചാപം കാണാന്‍ ആഗ്രഹമുണ്ടെന്ന് വിശ്വാമിത്രന്‍ അറിയിച്ചയുടന്‍ ജനകന്‍ മന്ത്രിപ്രവരനോട് വില്ലുകൊണ്ടുവരാന്‍ കല്‍പിച്ചു. കൂറ്റന്മാരും ശക്തരുമായ അയ്യായിരംപേര്‍ ചേര്‍ന്ന് വില്ലു സൂക്ഷിച്ചിരുന്ന എട്ടു ചക്രങ്ങളുള്ള വണ്ടി പ്രയാസപ്പെട്ടു തള്ളിക്കൊണ്ടുവന്നു. അതില്‍ വച്ചിരുന്ന ഇരുമ്പു പെട്ടിതുറന്നപ്പോള്‍ ചന്ദനം, മാല തുടങ്ങിയവകൊണ്ട് അലങ്കരിച്ചിരിക്കുന്ന ശൈവചാപം രാമലക്ഷ്മണന്മാര്‍ കണ്ടു.

ത്രയംബകം എന്നും സുനാഭം എന്നുംപേരുള്ള ഈ വില്ല് ത്രിപുരന്മാരെ വധിക്കുന്നതിനായി വിശ്വകര്‍മ്മാവു നിര്‍മ്മിച്ചു ശിവനു നല്‍കിയതാണ്. ഇതോടൊപ്പം നിര്‍മ്മിച്ച മറ്റൊരു ചാപമാണ് ശാര്‍ങ്ഗം. അതു വിഷ്ണുവിനു നല്‍കി. ത്രിപുരദഹനം കഴിഞ്ഞ് ശിവന്‍ വില്ലു സൂക്ഷിച്ചുവച്ചു. ദക്ഷന്റെ യാഗം മുടക്കുവാന്‍ എത്തിയ ശിവന്‍ ഈ വില്ലു കുലച്ചിട്ട് ദേവന്മാരോട് പറഞ്ഞു: ”ഹേ ദേവന്മാരെ ഈ യാഗത്തില്‍ എനിക്കു നല്‍കേണ്ടതായ അംശം നല്‍കാത്തതിനാല്‍ ഞാനീ വില്ലുകൊണ്ട് നിങ്ങളുടെയൊക്കെ ശിരസ്സു ഛേദിക്കാന്‍ പോകുന്നു.

” ഭയന്നുപോയ ദേവന്മാര്‍ ശിവനെ സ്തുതിക്കുകയും സന്തോഷിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയും  ചെയ്തു. ശിവന്‍ സന്തുഷ്ടനായി വില്ല് മഹാത്മാക്കളായ ദേവന്മാര്‍ക്കു നല്‍കി. അവരെല്ലാവരും ചേര്‍ന്ന് വില്ലു സൂക്ഷിച്ചുവയ്‌ക്കാന്‍ ദേവരാതന്‍ എന്ന ശിവഭക്തനായ ജനകരാജാവിനെ ഏല്‍പിച്ചു. അങ്ങനെ മിഥിലയിലെത്തിയ ഈ വില്ലിനെ തലമുറതലമുറയായി സൂക്ഷിച്ചുവച്ച് പൂജിച്ചുവരുന്നു. തനിക്കു ലഭിച്ച ശാര്‍ങ്ഗം വിഷ്ണു തന്റെ ഭക്തനായ ഋചീകനു സമ്മാനിച്ചു. ഋചീകനില്‍ നിന്നു ജമദഗ്നിക്കും തുടര്‍ന്ന് പുത്രനായ പരശുരാമനനും കിട്ടി.

സീതയ്‌ക്കു വിവാഹപ്രായമായപ്പോള്‍ ഒരു വീരനു മാത്രമേ നല്‍കുകയുള്ളുവെന്ന് ജനകന്‍ നിശ്ചയിച്ചു.

അനേകം രാജാക്കന്മാര്‍ വന്ന് വില്ലൊന്നുയര്‍ത്താന്‍പോലും കഴിയാതെ നാണംകെട്ടു സ്ഥലം വിട്ടു. ചിലര്‍ യുദ്ധം ചെയ്യാന്‍ മുതിര്‍ന്നു. അവരെയൊക്കെ മിഥിലാസൈന്യം പരാജയപ്പെടുത്തുകയും ചെയ്തു. ഈ വില്ലു കുലയ്‌ക്കുന്ന ആളിനു മാത്രമേ സീതയെ നല്‍കുകയുള്ളൂ എന്നു ജനകന്‍ നിശ്ചയിക്കാന്‍ ചില കാരണങ്ങളുണ്ട്. നാരദന്റെ ഉപദേശമാണ് ഒരു കാരണം. ഒരുദിവസം മിഥിലയിലെത്തിയ നാരദമഹര്‍ഷി ജനകനോടു പറഞ്ഞു

”നിന്റെ മകളായ സീതയുടെ സത്യം അറിയിക്കാനാണ് ഞാന്‍ വന്നത്. പരമാത്മാവായ ഭഗവാന്‍ നാരായണന്‍, ബ്രഹ്മാവ്, ദേവേന്ദ്രന്‍ തുടങ്ങിയവരുടെ അപേക്ഷപ്രകാരം രാവണനെ നിഗ്രഹിക്കാനായി സൂര്യവംശത്തില്‍ മനുഷ്യനായി അവതരിച്ചിരിക്കുന്നു. യോഗേശനായ ഭഗവാന്‍ മനുഷ്യനായി വന്നപ്പോള്‍ യോഗമായാദേവി അയോനിജയായി നിന്റെ ഗൃഹത്തില്‍ വന്നു പിറന്നിരിക്കുന്നു. ഇവളെ ശ്രീരാമനു വിവാഹം കഴിച്ചുകൊടുക്കണം.”  സീതയെ രാമനെങ്ങനെ നല്‍കും എന്നാലോചിക്കുമ്പോഴാണ് ഒരുദിവസം ജനകന്‍ ഒരത്ഭുത സംഭവം കണ്ടത്.

രാജകുമാരിമാര്‍ നാലുപേരും ഉദ്യാനത്തില്‍ പന്തുകളിക്കുകയായിരുന്നു.

അടിച്ചു തെറിപ്പിച്ച പന്ത് കൊട്ടാരത്തിനു സമീപം ശൈവചാപം സൂക്ഷിക്കുന്ന മുറിയില്‍ ചെന്നുവീഴാനിടയായി. ജനകനോ സുമേധാരാജ്ഞിയോ അല്ലാതെ മറ്റാരും ആ മുറിയില്‍ കയറാറില്ല. പന്തനേ്വഷിച്ച് സീതാദേവി ആ മുറിയില്‍ കടന്നു. പന്ത് ചാപം സൂക്ഷിക്കുന്ന പെട്ടിയുടെ അടിയിലേക്ക് ഉരുണ്ടുപോയിരുന്നു. സീത നിഷ്പ്രയാസം പെട്ടി നീക്കി പന്ത് പുറത്തെടുത്തു. അയ്യായിരം ശക്തരായ ഭടന്മാര്‍ വിചാരിച്ചാലേ അതൊന്നനക്കാന്‍ കഴിയുകയുള്ളൂ. സീത പന്തെടുക്കുന്നതു കണ്ട ജനകന് ഇവള്‍ സാധാരണ മനുഷ്യകന്യകയല്ലെന്നും ദിവ്യാവതാരമാണെന്നും ബോദ്ധ്യമായി.

മറ്റൊരുദിവസം ഉദ്യാനത്തില്‍ രാജകുമാരിമാര്‍ പൂ പറിക്കുകയായിരുന്നു. ഉയര്‍ന്ന ഒരു മരക്കൊമ്പില്‍ ഒരു പൂങ്കുല കണ്ടു. മരത്തില്‍ കയറാതെ പൂവൊന്നും കൊഴിയാതെ അതെങ്ങനെ പറിച്ചെടുക്കും. സീത ഒരു വില്ലെടുത്തുകൊണ്ടുവന്ന് കുലച്ച് ബാണം തൊടുത്ത് ഒരു കേടുമില്ലാതെ പൂങ്കുല പറിച്ചെടുത്തു. സീതയുടെ അസ്ത്രപ്രയോഗ സാമര്‍ത്ഥ്യം ജനകന്‍ ശ്രദ്ധിച്ചു. അവള്‍ക്ക് അനൂരൂപനായ വരന്‍ അസ്ത്രവിദ്യയില്‍ നിപുണനായിരിക്കണമെന്ന് അന്ന് ജനകന്‍ നിശ്ചയിച്ചു.  അപ്പോഴാണ് നാരദന്റെ വരവും ദേവരഹസ്യം വെളിപ്പെടുത്തലുമുണ്ടാകുന്നത്. ശൈവചാപമെടുത്തു കുലയ്‌ക്കുന്ന വീരനേ സീതയെ നല്‍കുകയുള്ളൂ എന്നു    പ്രഖ്യാപിക്കാന്‍ ഇതൊക്കെയാണ് കാരണം.

..തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.