ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഫോക്‌സ്‌വാഗണ്‍ കാര്‍ പഌന്റില്‍ റോബോട്ട് മനുഷ്യനെ ഞെരിച്ചുകൊന്നു. ലോകത്താദ്യമാണ് ഇത്തരമൊരു സംഭവം.
യന്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്വതന്ത്രമായാലുണ്ടാകുന്ന അപകടം എന്തായിരിക്കുമെന്ന സൂചന കൂടിയാണ് ഈ സംഭവം. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ യന്തിരന്‍ സിനിമ ഇത്തരമൊരു വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ബോറ്റാളിലെ പഌന്റില്‍ തിങ്കളാഴ്ചയാണ് അപകടം നടന്നത്. 22കാരനായ കോണ്‍ട്രാക്ടറും മറ്റുള്ളവരും ചേര്‍ന്ന് റോബോട്ടിനെ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അത് ഇയാളെ പിടിച്ച് ഒരു ലോഹപ്പാളിയിലേക്ക് ചേര്‍ത്തു വച്ച് ഞെരിക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഫോക്‌സ്‌വാഗണ്‍ വക്താവ് ഹെയ്‌ക്കോ ഹില്‍വിഗ് പറഞ്ഞു.
കമാന്‍ഡ് നല്‍കുന്നതില്‍ വന്ന പിഴവാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പല തരത്തില്‍ പ്രോഗ്രാം സെറ്റു ചെയ്തു വച്ച് അതനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് റോബോട്ട്. കാറിന്റെ ഘടകങ്ങള്‍ പിടിച്ചുവച്ച് അവ കൂട്ടി യോജിപ്പിക്കുന്നതടക്കമുള്ള കടുത്ത പണി ചെയ്തിരുന്ന റോബോട്ടാണത്രേ പ്രതി. അടുത്ത് മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചില്ല. സംഭവം അന്വേഷിച്ചുവരികയാണ്. എന്നാല്‍ ആരാണ് പ്രതി, ആര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ വലിയ ആശയക്കുഴപ്പമാണ്. ഹില്‍വിഗ് തുടര്‍ന്നു.
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക സാറാ ഓ കോണര്‍ ആണ് വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ ഇട്ടത്. ലോകമെങ്ങും വമ്പന്‍ പ്രതികരണമാണ് വാര്‍ത്തയ്‌ക്ക് ലഭിച്ചത്. ടൈം, ദ ഗാര്‍ഡിയന്‍, ടെലഗ്രാഫ്, ഡെയ്‌ലി മെയില്‍, റോയിട്ടേഴ്‌സ് എന്നിവയടക്കം പത്രങ്ങളും വാര്‍ത്താ ഏജന്‍സികളും വലിയ പ്രാധാന്യത്തോടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
















