ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ഡാനി ബ്ലിന്‍ഡിനെ നിയമിച്ചു. കഴിഞ്ഞ ദിവസം രാജിവെച്ച ഗസ് ഹിഡിങ്കിന്റെ പകരക്കാരനായാണ് 53കാരനായ ബ്ലിന്‍ഡിനെ ദേശീയ ടീമിന്റെ പരിശീലകനായി ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമിച്ചത്. നേരത്തെ ബ്ലിന്‍ഡ് ഹിഡിങ്കിന്റെ പരിശീലന സഹായിയായിരുന്നു. നെതര്‍ലന്‍ഡ്‌സിന് വേണ്ടി 42 തവണ ദേശീയ ജേഴ്‌സിയണിഞ്ഞിട്ടുണ്ട് മുന്‍ പ്രതിരോധനിര താരമായിരുന്ന ബ്ലിന്‍ഡ്.
സമീപകാലത്ത് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഗസ് ഹിഡിങ്ക് പരിശീലന സ്ഥാനത്തുനിന്ന് രാജിവെച്ചത്. 2016ലെ യൂറോകപ്പ് വരെ കാലാവധിയുണ്ടെങ്കിലും ഡച്ച് ഫുട്‌ബോള്‍ അസോസിയേഷനുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഹിഡിങ്ക് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ശേഷം ലൂയി വാന്‍ഗാലില്‍ നിന്നാണ് പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്.
യൂറോ യോഗ്യതാ റൗണ്ടിലും ദയനീയ പ്രകടനം നടത്തുന്ന ഡച്ച് ടീം ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ്. അടുത്തിടെ അമേരിക്കയുമായി നടന്ന സൗഹൃദ മത്സരത്തിലും ഹിഡിങ്കിന്റെ നെതര്‍ലന്‍ഡ്‌സ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
















