ന്യൂദല്‍ഹി: മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനും ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററുമായ അഭിജിത്ത് ഗുപ്തക്ക് കോമണ്‍വെല്‍ത്ത് ചെസ്സ് കിരീടം. ഒമ്പതാമത്തെയും അവസാനത്തെയും റൗണ്ടില്‍ അര്ഘ്യദീപ് ദാസുമായി സമനില പാലിച്ച ഗുപ്ത എട്ടു പോയന്റോടെയാണ് ചാമ്പ്യനായത്.
ആദ്യ ഏഴു ഗെയിമുകളും ജയിച്ച ഗുപ്ത അവസാന രണ്ടു ഗെയിമുകളില്‍ സമനില വഴങ്ങി. 7.5 പോയന്റു വീതമുള്ള അര്ഘ്യദീപും ലളിത് ബാബുവും യഥാക്രമം വെള്ളിയും വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ഏഴ് പോയിന്റുമായി പത്മിനി റൗട്ടിനാണ് സ്വര്‍ണ്ണം. എസ്. വിജയലക്ഷ്മിയും എസ്. മീനാക്ഷിയും വെള്ളിയും വെങ്കലവും നേടി.
















