കോയമ്പത്തൂര്‍: യുജിസി വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിച്ചു. കേരളത്തിലെ പത്തനംതിട്ട ആസ്ഥാനമായ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും വ്യാജന്മാരുടെ പട്ടികയിലുണ്ട്. 21 വ്യാജ സര്‍വകലാശാലകളില്‍ എട്ടെണ്ണം യുപിയിലാണ്.
ആറെണ്ണം ദല്‍ഹിയിലും. പത്തനംതിട്ട ആസ്ഥാനമായ സെന്റ് ജോണ്‍സിന് കൊല്ലം, കൊച്ചി, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് കോളേജുകള്‍ ഉള്ളത്.
കര്‍ണാടക ബല്‍ഗാമിലെ ബഡഗ്‌നാവി സര്‍ക്കാര്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഡിഡിബി സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നിവയാണ് അയല്‍ സംസ്ഥാനങ്ങളിലെ വ്യാജയുണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഇവയുടെ കീഴിലുള്ള കോളെജുകളില്‍ പഠിക്കുന്നവരുടെ ഡിഗ്രിക്ക് അംഗീകാരമുണ്ടാവില്ല.
















