ന്യൂദല്‍ഹി: ഗ്രാന്റായി നല്‍കിയ തുകയടക്കം 19,000 കോടി രൂപ എവിേെപ്പായെന്ന് ദല്‍ഹി സര്‍ക്കാരിന് അറിയില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ്ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
പല പല ആവശ്യങ്ങള്‍ക്കായി ദല്‍ഹി സര്‍ക്കാര്‍ 6000 കോടി രൂപ ഗ്രാന്റായി നല്‍കി. പത്തു വര്‍ഷമായിട്ടും അത് എവിടെപ്പോയെന്ന് സര്‍ക്കാരിന് അറിയില്ല.
സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 മാര്‍ച്ചുവരെ 5235 ഗ്രാന്റുകളായി 26434 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍ ഇവയില്‍ 4784 ഗ്രാന്റുകളിലായി 19,064 കോടി രൂപ നല്‍കിയത് ഉപയോഗിച്ചതിന്റെ ഉപയോഗ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇത് എവിടെപ്പോയെന്ന് സര്‍ക്കാരിന് അറിയില്ലെന്ന് സൂചിപ്പിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
















