ലിവിംഗ്സ്റ്റണ്‍: 2016ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായി ക്രിസ് ക്രിസ്റ്റിയും രംഗത്തെത്തി. ചൊവ്വാഴ്ചയാണു ന്യൂജഴ്‌സി ഗവര്‍ണറായ ക്രിസ്റ്റി സ്ഥാനാര്‍ഥിത്വമോഹം പ്രഖ്യാപിച്ചത്. ഇന്നെടുക്കുന്ന ഉറച്ച തീരുമാനങ്ങളും പരമാര്‍ഥതയും നാളെ വളര്‍ച്ചയ്‌ക്കും അവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്നു ലിവിംഗ്സ്റ്റണിലെ സ്‌കൂളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തെത്തിയ പതിനാലാമത്തെ നേതാവാണ് 52-കാരനായ ക്രിസ് ക്രിസ്റ്റി. റിപ്പബ്ലിക്കന്‍ നേതാക്കളായ ടെക്‌സാസ് സെനറ്റര്‍ ടെഡ് ക്രൂസ്, കെന്റക്കി സെനറ്റര്‍ റാന്‍ഡ് എന്നിവര്‍ നേരത്തെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ രംഗത്തെത്തിയിരുന്നു.
















