ബെയ്‌റൂട്ട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സിറിയയില്‍ രണ്ട് സ്ത്രീകളുടെ തലവെട്ടി. ഇതാദ്യമായാണ് സ്ത്രീകളില്‍ ഈ ശിക്ഷാവിധി ഐഎസ് നടപ്പാക്കുന്നത്. സിറിയയിലെ ഡീര്‍ എസ്സോര്‍ പ്രവിശ്യയിലാണ് ഈ സംഭവം.
ഐഎസ് ക്രൂരതകളില്‍ ഇതാദ്യമായാണ് സ്ത്രീകളുടെ തലമുറിച്ചു മാറ്റുന്ന സംഭവമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക സംഘടനയായ ഒബ്‌സര്‍വേറ്ററിയുടെ മേധാവി റാമി അബ്‌ദെല്‍ റഹ്മാന്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു സംഭവം. ഈ ക്രൂരതയില്‍ ദമ്പതികളും പങ്കാളികളായിരുന്നു. മന്ത്രവാദവും കൂടോത്രവും ആരോപിച്ചായിരുന്നു സംഭവം.
സിറിയയില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ചശേഷം ഇതുവരെ ഐഎസ് ഭീകരര്‍ 3,000 പേരെയാണ് കൊലചെയ്തത്. ഇവരില്‍ 1,800 പേര്‍ പൊതുജനങ്ങളാണ്. അവരില്‍ 74 കുട്ടികളും ഉള്‍പ്പെടുന്നു.
















