Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്മാര്‍ട്ടാകാന്‍ ഇനി മത്സരിക്കാം അമൃതനഗരമാകാനൊരുങ്ങി കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 07:56 pm IST
inKollam

കൊല്ലം: വികസനത്തില്‍ ഒരു മത്സരം. വിജയിക്ക് സ്വന്തമാകുന്നു സ്മാര്‍ട്ട് സിറ്റി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളിലൊന്നായ അമൃത് പദ്ധതിയിലൂടെ സമാര്‍ട്ട്‌സിറ്റിയാകാനുള്ള മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ കൊല്ലം നഗരം. അടിസ്ഥാന വികസന കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും മുന്‍പന്തിയില്‍ നില്‍ക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പായി കഴിയുമ്പോള്‍ വീടില്ലാത്തവരായി ആരും നഗരത്തില്‍ കാണരുത്.

ആരോഗ്യം, ശുചിത്വം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, മാലിന്യ സംസ്‌കരണം എന്നിങ്ങനെ ജനോപകരമായ സര്‍വമേഖലകളിലും വികസനം എത്തിക്കുകയാണ് മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. അമൃതനഗരപദ്ധതിയില്‍ ഉള്‍പ്പെട്ട നഗരസഭാസെക്രട്ടറിമാരുടെ ആദ്യയോഗം ദല്‍ഹിയില്‍ നടന്നു. പദ്ധതിയുടെ പ്രോജക്ട് വര്‍ക്ക് ആദ്യം പൂര്‍ത്തീകരിക്കുകയാണ് പ്രധാനമത്സരമെന്ന് യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പി. വിജയന്‍ ജന്മഭൂമിയോട് പറഞ്ഞു.

എല്ലാം സുതാര്യമായിരിക്കണം. പദ്ധതിക്കുള്ള 50 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശികഫണ്ടില്‍ നിന്നും കണ്ടെത്തണം. പദ്ധതി നടപ്പാക്കുമ്പോള്‍ മതിയായ ശ്രദ്ധ വേണം. ജനോപകരമായിരിക്കണം. സാമ്പത്തിക ധൂര്‍ത്ത് ഒഴിവാക്കണം. ജനപങ്കാളിത്തം ഉറപ്പാക്കണം. ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. വികസന പ്രക്രിയ പാഴാകരുത്. വികസനത്തില്‍ പരസ്പര മത്സരം ഉണ്ടായിരിക്കണം.

കോര്‍പ്പറേഷന് സ്വകാര്യമേഖലയുമായി സഹകരിച്ചും പദ്ധതികള്‍ നടപ്പാക്കാം. വിദേശ രാജ്യങ്ങളിലെ നഗരങ്ങള്‍ മാതൃകയാക്കാം. നഗരത്തില്‍ മുഴുവനായി വൈഫൈ സിസ്റ്റം നടപ്പിലാക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണം. പാവപ്പെട്ടവന്റെ ചിന്തയും അവന്റെ ആഗ്രഹവും നിറവേറ്റുന്നവയായിരിക്കണം മുന്‍ഗണനയില്‍.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പദ്ധതിയില്‍ എടുത്തുപറയുന്നതെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒന്നാമത്തെത് ഇ- ഗവര്‍ണന്‍സാണ്. ഇതിലൂടെ കോര്‍പ്പറേഷന്‍ നടപടികള്‍ മുഴുവന്‍ കമ്പൂട്ടര്‍വല്‍ക്കരിക്കും. ഓഫീസ് ഫയലുകളുടെ കാലതാമസം ഇല്ലാതാക്കും ഓഫീസിലെത്തുന്ന ഏതൊരു സാധാരണക്കാരനും നിമിഷനേരം കൊണ്ട് സാധിച്ച് കൊടുക്കണം. അത് ഏതൊക്കെ സെക്ഷനുകളിലാണ് കടന്നുപോകുന്നതെന്ന് ആവശ്യക്കാരന് എസ്എംഎസ് മുഖേനേ സമയാസമയം വിവരം എത്തും. ആവശ്യങ്ങള്‍ സാധ്യമായാല്‍ അവന് നന്ദി രേഖപ്പെടുത്തികൊണ്ട് എസ്എംഎസ് എത്തും. ഓഫീസ്പടിക്കലെ കാത്തിരിപ്പിന് ഇതിലൂടെ വിരാമമാകും.

കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കലാണ് രണ്ടാമത്തേത്. നികുതികള്‍ പരമാവധി പിരിച്ചെടുക്കണം. മറ്റിനത്തിലും വരുമാനം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ കടകള്‍ എന്നിവയുടെ വാടകകള്‍, പാര്‍ക്കിംഗ് ഫീസുകള്‍ എന്നിവ സമയപരിധിക്കുള്ളില്‍ പിരിച്ചെടുത്ത് ആഡിറ്റിംഗ് നടത്തിവരുമാനം പ്രസിദ്ധീകരിക്കണം. ഈ വരുമാനം വികസനങ്ങള്‍ക്ക് ഉപയോഗിക്കണം.

വാഹന ഗതാഗതം സുഗമമായിരിക്കണം. നല്ലറോഡുകള്‍ വേണം. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് ഹൈടെക് നടപ്പാത നിര്‍മ്മിക്കണം. നടപ്പാതയുടെ വഴിയൊരങ്ങളില്‍ വിശ്രമകേന്ദ്രങ്ങളും പൂന്തോട്ടങ്ങളും ഇരിപ്പടങ്ങളും ഉണ്ടായിരിക്കണം.

പൊതുനിരത്തിന്റെ ഓരങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടായിരിക്കണം, റോഡുകളിലും പൊതുസ്ഥലങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പാടില്ല. അതിന് അനുയോജ്യമായിരിക്കണം ശൗചാലയ നിര്‍മ്മാണം.നഗര ഹൃദയം സോളാര്‍, എല്‍ഇഡി ലൈറ്റുകളാല്‍ പ്രകാശം നിറയണെ. ഇതിലുടെ നഗരസ‘കള്‍ക്ക് ഒരു വര്‍ഷത്തെ ലാഭം കോടികളായിരിക്കും. വൈദ്യൂതി ലാഭിക്കുവാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ദല്‍ഹിയിലെ പദ്ധതി ഉദ്ഘാടന വേളയില്‍ പ്രധാനചര്‍ച്ച കൊല്ലമടക്കമുള്ള നഗരങ്ങളുടെ തലവേദനയായ മാലിന്യമായിരുന്നു.

വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്താതെ സര്‍വവകുപ്പുകളും ഒത്തുചേര്‍ന്ന് സ്മാര്‍ട്ട് സിറ്റി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കൊല്ലം കോര്‍പ്പറേഷന്റെ ഇന്ന് മുതലുള്ള പ്രവര്‍ത്തനമെന്നും പി. വിജയന്‍ കൂട്ടിച്ചേര്‍ത്തു. ധാരാളം സ്ഥലസൗകര്യവും കടലും കായലും നല്‍കുന്ന പ്രകൃതി സൗന്ദര്യവും കൊല്ലത്തിനുള്ളപ്പോള്‍ സ്മാര്‍ട്ട് സിറ്റിക്കായി എളുപ്പത്തില്‍ ഒരുങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കൊല്ലം നഗരം. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള അഞ്ഞൂറു നഗരങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമൃത് പദ്ധതിയിലെ അടിസ്ഥാന വികസനങ്ങള്‍ നടപ്പാക്കി ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നഗരത്തിന് സ്മാര്‍ട്ട് സിറ്റിക്ക് അനുമതി ലഭിക്കും. വികസനത്തില്‍ ആദ്യമായിട്ടാണ് ഒരു മത്സരം നടക്കുന്നത്, എന്റെ നഗരം സമാര്‍ട്ട് ആയിരിക്കണമെന്ന് നഗരത്തില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ബോധമുണ്ടായാല്‍ പദ്ധതികള്‍ നിമിഷനേരം കൊണ്ട് യാഥാര്‍ത്ഥ്യമാകും. കേന്ദ്രതലത്തില്‍ ഒരു ടീമും സംസ്ഥാന തലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും വിവിധ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് മറ്റൊരു ടീമും ഉണ്ടാകും. ഇവരായിരിക്കും വികസനകാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും. മത്സരിക്കാന്‍ ഒരുങ്ങി തന്നെയാണ് കൊല്ലം നഗരസഭയുമെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.