ബങ്കോക്ക്:ഭാരതവും തായ്‌ലന്‍ഡും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മൂന്നുദിവസത്തെ തായ്‌ലന്‍ഡ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് വിവിധ കരാറുകളില്‍ ഒപ്പുവെച്ചത്.
ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി ഇരട്ടനികുതി ഒഴിവാക്കല്‍, കുറ്റവാളികളെ പരസ്പരം കൈമാറല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ സമാപനദിവസത്തില്‍ ഭാരത-തായ്‌ലന്‍ഡ് ഉഭയകക്ഷി സഹകരണ സംയുക്ത കമ്മീഷന്റെ ഏഴാമത് യോഗത്തില്‍ സുഷമ അദ്ധ്യക്ഷത വഹിച്ചു.
2013ല്‍ ഒപ്പുവെച്ച കുറ്റവാളികളെ കൈമാറുന്ന കരാറിന് നിയമസാധുത നല്‍കുന്നതിനുള്ള നടപടികളാണ് കൈകൊണ്ടത്.ഭീകരത,അന്താരാഷ്‌ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങള്‍,സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയിലേര്‍പ്പെട്ടവരെയും പരസ്പരം കൈമാറുന്നതിനുള്ള തീരുമാനവുമായി. കരാര്‍പ്രകാരം ഏത് തരത്തിലുള്ള കുറ്റവാളികളെയും പരസ്പരം കൈമാറണം.
അടിയന്തരമായി തന്നെ ഇത്തരത്തില്‍ കുറ്റവാളികളെ സുരക്ഷാഏജന്‍സികള്‍ക്ക് കൈമാറുവാനാവും.ബീഹാറിലെ നാളന്ദ സര്‍വ്വകലാശാലയുടെ സ്ഥാപനത്തിനായുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അടുത്ത സമ്മേളനത്തില്‍ പങ്കാളിയാവാനും ഭാരതവും തായ്‌ലന്‍ഡും തമ്മില്‍ എംഒയുവില്‍ ഒപ്പ്‌വെച്ചു.കാരറില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും തായ്‌ലന്‍ഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജനറല്‍ തനാസ്‌ക് പതിമപ്രഗോണുമാണ് ഒപ്പുവെച്ചത്.
















