Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദരിദ്രര്‍ക്കായി അമൃതവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 10:14 pm IST
in Vicharam

അവികസിതാവസ്ഥയെക്കുറിച്ചും ദാരിദ്ര്യാവസ്ഥയെക്കുറിച്ചും പറയാത്ത ഭരണകൂടങ്ങളില്ല. രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യത്തിലെ മുഖ്യയിനവും ഇതൊക്കെത്തന്നെ. ഭരിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും അവ പരിഹരിക്കാനുള്ള നടപടികളുണ്ടാകാറില്ല. ആദ്യ പ്രധാനമന്ത്രി നെഹ്രു ക്ഷേമരാഷ്‌ട്രമാണ് ലക്ഷ്യമെന്ന് പലകുറി പറഞ്ഞതാണ്. വര്‍ഷങ്ങള്‍ നീണ്ട ഭരണകാലത്തും അതിനുശേഷം കുടുംബക്കാരായ പിന്‍ഗാമികളുടെ കാലത്തും ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. നെഹ്രുവിന്റെ മകളും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാലരപ്പതിറ്റാണ്ടായി. ദരിദ്രര്‍ നാള്‍ക്കുനാള്‍ കൂടി വന്നതേയുള്ളു. പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രം എന്ന നിലയിലാണ് ഇക്കാലമത്രയും കണ്ടുവന്നിരുന്നത്. അതിനൊരു മാറ്റം കുറിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍.

പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്രമോദി നടത്തിയ വാഗ്ദാനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാനുള്ള അക്ഷീണ ശ്രമം ആരംഭിച്ചുകഴിഞ്ഞു. നടപ്പാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളേ നടത്തുന്നുള്ളു എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്‌പേയി ഭരണകാലത്താണ് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കായി അന്ത്യോദയ പദ്ധതി ആവിഷ്‌ക്കരിച്ചത്. പിന്നണിയില്‍ കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തുക. അവര്‍ക്ക് ആഹാരം നല്‍കാന്‍ അന്നയോജനയും തുടങ്ങി. സര്‍ക്കാര്‍ മാറിയപ്പോള്‍ അന്ത്യോദയ, അന്നയോജന നിര്‍ത്താനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായത്. സൗജന്യനിരക്കിലും പൂര്‍ണ്ണ സൗജന്യമായും നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യവിതരണം നിര്‍ത്തി. ഫലമോ വനവാസികളടക്കമുള്ള ജനവിഭാഗങ്ങളും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരും പട്ടിണിയിലുമായി. അതിനൊരു മാറ്റം വരുത്താനുള്ള പരിശ്രമമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടങ്ങിയത്. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും വികസനമെത്തിക്കാനും ദരിദ്രര്‍ക്ക് ആശ്വാസം നല്‍കാനും ഉതകുന്നതാകുമതെന്നതില്‍ സംശയമില്ല.

ഭാരതത്തിലെ നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മൂന്നു വലിയ പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്), നഗരങ്ങളിലെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം രൂപരേഖ തയ്യാറാക്കിയ പദ്ധതികളാണിവ. നഗരങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍ മൂന്നും. ജനകേന്ദ്രീകൃതമായ നഗരാസൂത്രണവും വികസനവും അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാവപ്പെട്ടവര്‍ക്കായി ഒരു രൂപ സര്‍ക്കാര്‍ നീക്കിവയ്‌ക്കുമ്പോള്‍ 20 പൈസ പോലും അര്‍ഹിക്കുന്നവന്റെ കൈയിലെത്താറില്ല. ഇടത്തട്ടുകാരാണ് 80 ശതമാനവും അനുഭവിക്കുന്നത്. അതിനൊരു മാറ്റം കുറിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 30 കോടിയോളം വരുന്ന പാവപ്പെട്ടവരാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മുന്തിയ പരിഗണനകൊണ്ട് രക്ഷപ്പെടാന്‍ പോകുന്നത്. 15 കോടിയോളം പേര്‍ പുതിയ ബാങ്ക് അക്കൗണ്ട് ഹോള്‍ഡറായത് ഈ സര്‍ക്കാ മുന്‍കൈയെടുത്ത പദ്ധതിയോടെയാണ്. പാവപ്പെട്ടവര്‍ക്ക,് 5000 രൂപ വരെ ലോണ്‍ എടുത്ത് സ്വന്തമായി വാണിജ്യ രംഗത്തിറങ്ങാന്‍ ഇത് സഹായകമായി. ജനങ്ങളുടെ അഭിലാഷങ്ങളേക്കാള്‍ ഒന്നോ രണ്ടോ പടി ഉയരെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി.

ജനപങ്കാളിത്തത്തോടെയുള്ള ജനകേന്ദ്രീകൃത നഗരവികസനമെന്ന ലക്ഷ്യത്തിനായി ഒരു മത്സരപ്രക്രിയയുടെ അടിസ്ഥാനത്തിലായിരിക്കും സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിച്ചെടുക്കേണ്ട നഗരങ്ങളെ കണ്ടെത്തുന്നത്. രാജ്യത്തെ നഗരങ്ങളുടെ പരിപാലനമെന്നത് ജനങ്ങള്‍ക്കും നഗരഭരണം കൈയാളുന്നവര്‍ക്കും ഒരേ സമയം ഏറ്റവും വലിയ വെല്ലുവിളിയും അവസരവുമാണെന്ന് പദ്ധതി പ്രഖ്യാപിക്കവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. തങ്ങളുടെ ഭരണകാലയളവില്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പേരിലായിരിക്കും ജനപ്രതിനിധികള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുക. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 40 ശതമാനത്തോളം പേര്‍ നഗരങ്ങളില്‍ വസിക്കുന്നവരോ ഉപജീവനത്തിനായി നഗരങ്ങളെ ആശ്രയിക്കുന്നവരോ ആണെന്ന വസ്തുത മേയര്‍മാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും മറക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വ്യക്തമായ ദര്‍ശനവും ഫലപ്രദമായ ആസൂത്രണവുമുണ്ടെങ്കില്‍ നഗരവികസനത്തിന് വിഭവ സമാഹരണം ഒരിക്കലും തടസ്സമാവില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന 2022 ഓടെ രണ്ട് കോടിയോളം നഗരവാസികള്‍ക്ക് സ്വന്തമായി വീടുണ്ടായിരിക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു ലക്ഷം കോടി രൂപയാണ് ഇതിന് നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളില്‍ കഴിയുന്ന ദരിദ്രര്‍ക്ക് ജലവിതരണം, ഡ്രെയിനേജ് സംവിധാനം, പൊതുഗതാഗതം, പാര്‍പ്പിടം, തൊഴിലവസരം തുടങ്ങിയവ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാനും നഗര ഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്ത്വവും പരമാവധി ഉറപ്പാക്കാനും ഈ പുതിയ നഗരവികസന പദ്ധതികള്‍ വഴിയൊരുക്കും. ദരിദ്രര്‍ക്ക് ഇതൊരു അമൃതവര്‍ഷമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.