ഗുവാഹാട്ടി: അസമിലെ ഗുവാഹത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ 6.35 നാണ് ചലനമുണ്ടായത്.
ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ചലനമനുഭവപ്പെട്ടു. അസമില്‍ നിന്ന് 23 കിലോമീറ്റര്‍ വടക്ക് ബാസുഗോണിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: