കല്‍ഗാരി (കാനഡ): കനേഡിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം സെമിയില്‍. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ജോടി ഹോങ്കോങ്ങിന്റെ ചാന് കാക- യുന്‍ സിന് യിങ് കൂട്ടുകെട്ടിനെ 21-19, 21-13 എന്ന സ്കോറിന് കീഴടക്കി. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിധ്യമാണ് ജ്വാല- അശ്വിനി സഖ്യം. പുരുഷ സിംഗിള്‍സില്‍ സായി പ്രണീതും അജയ് ജയറാമുമൊക്കെ നേരത്തെ പുറത്തായിരുന്നു.
















