ന്യൂദല്‍ഹി: ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍താരം സത്‌നാം സിങ് അമേരിക്കയുടെ വിശ്വപ്രസിദ്ധമായനാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ലീഗിലേക്ക് (എന്‍ബിഎ) എന്‍ബിഎയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്‍ബിഎയില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 19കാരനായ സത്‌നാം സിങ്. ഡള്ളാസ് മെര്‍വിക്‌സാണ് ഏഴടി രണ്ടിഞ്ച് ഉയരമുള്ള സത്‌നാമിനെ സ്വന്തമാക്കിയിരിക്കുന്നത്.
മുന്‍പ് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പൗരന്‍ സിം ഭുല്ലര്‍ നേരത്തെ സക്രമെന്റോ കിങ്‌സ് ടീമില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഫ്‌ളോറിഡ ഐഎംജി അക്കാദമിയില്‍ പരിശീലിക്കുന്ന സത്‌നാം സിങ് ഒരു കോളേജ് മത്സരത്തില്‍ പോലും കളിക്കാതെയാണ് എന്‍ബിഎയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2011, 2013 വര്‍ഷങ്ങളിലെ ഫിബ ഏഷ്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സത്‌നാം സിങ് ഇന്ത്യക്കായി ജേഴ്‌സയണിഞ്ഞിരുന്നു. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ള താരമാണ് സത്‌നാം സിങ്. ചൈനയില്‍ 2011 ല്‍ നടന്ന 26 ാമത് ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു സത്‌നാം സിങ്.
















