മുംബൈ: മഹാരാഷ്‌ട്രയിലെ വനി താ- ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ പ്രതിപക്ഷം തെളിവു നല്‍കിയാല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ്.
പങ്കജ വിവാദത്തില്‍ കോണ്‍ഗ്ര സ്-എന്‍സിപി പ്രതിപക്ഷസഖ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഫഡ്‌നവിസിന്റെ പ്രതികരണം. അംഗന്‍വാടികളിലെ പോഷകാഹാര വിതരണത്തിന് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതുവഴി പങ്കജ 206 കോടി രൂപയുടെ ക്രമക്കേട് കാട്ടിയെന്നാണ് പ്രതിപക്ഷം പറയുന്നത്. കരാര്‍ കൊടുത്തതില്‍ പങ്കജ മാനദണ്ഡങ്ങള്‍ തെറ്റിച്ചെന്നതിന് തെളി വു കൈമാറിയാല്‍ അന്വേഷണ ത്തിന് ഉത്തരവിടാം, ഫഡ്‌നവിസ് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും ഇത്തരം കരാര്‍ സംവിധാനമാണ് സ്വീകരിച്ചിരുന്നത്. അതു സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും വിശദീകരണം നല്‍കണം. അവരുടെ ഇരട്ടത്താപ്പ് അപ്പോള്‍ വെളിച്ചത്താകുമെന്നും ഫഡ്‌നവിസ് കൂട്ടിച്ചേര്‍ത്തു.
















