കൊച്ചി: പോര്‍ച്ചുഗല്‍ മുന്‍ താരം സിമാവോ സബ്രോസയും ഐഎസ്എല്ലില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഈ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡറെ ടീമിലെത്തിച്ചത്. ടീമിന്റെ മാര്‍ക്വീ താരമായാണ് 35കാരനായ സബ്രോസയുടെ വരവ്. താരവുമായി ക്ലബ് അധികൃതര്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. ഐഎസ്എല്ലിന്റെ ആദ്യപതിപ്പില്‍ ടീമിന്റെ മാര്‍ക്വീ താരമായിരുന്ന ജോണ്‍ കേപ്ഡിവിയ്യക്ക് പകരമായാണ് സബ്രോസയെ ടീമിലെടുത്തത്.
പന്തടക്കത്തിലും സെറ്റ്പീസുകള്‍ മുതലാക്കുന്നതിലും മികച്ച താരമാണ് സംബ്രോസ. 1998 മുതല്‍ 2010 വരെ പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടി ബൂട്ട് കെട്ടിയ സബ്രോസ 85 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളും നേടിയിട്ടുണ്ട്. 1997-ല്‍ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിംഗിലൂടെ സീനിയര്‍ രംഗത്ത് കളി തുടങ്ങിയ സബ്രോസ 1999 മുതല്‍ 2001 വരെ ബാഴ്സലോണക്കായി കളിച്ചു. 2001-ല്‍ സംബ്രോസയുടെ കൂടുമാറ്റം പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയിലേക്കായിരുന്നു. 2006-07 സീസണ് വരെ അവിടെ തുടര്‍ന്ന സബ്രോസ 227 കളില്‍ നിന്ന് 95 ഗോളുകള്‍ നേടിയ കരുത്തറിയിച്ചു. 2007 ജൂലൈയില്‍ താരം അത്ലറ്റികോ മാഡ്രിഡിലേക്ക്. 2010-11 വരെ അവിടെ തുടര്‍ന്ന സിമോവ 168 കൡകളില്‍ നിന്ന് 32 ഗോളുകള്‍ നേടി. പിന്നീട് തുര്‍ക്കി ക്ലബ് ബസിക്റ്റാസിലേക്ക്.
രണ്ട് സീസണ് അവിടെ തുടര്‍ന്ന താരം 62 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടി. അതിനുശേഷം വീണ്ടും ലാ ലീഗയിലേക്ക്. ഇത്തവണ എസ്പാനിയോളായിരുന്നു തട്ടകം. 2013-14 സീസണ് വരെ അവിടെ നിന്ന സിമാവോ 63 കളികൡ നിന്ന് അഞ്ച് ഗോളുകള്‍ നേടി.
19-ാം വയസിലാണ് ദേശിയ ടീമിനായി ആദ്യ മത്സരത്തിനു സിമാവോ സബ്രോസ കളിച്ചത്. തുടര്‍ന്ന് രണ്ടു ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പിലും പോര്‍ച്ചുഗീസ് ടീമിനായി കളിച്ചിട്ടുണ്ട് സിമാവോ. കഴിഞ്ഞ ദിവസം മറ്റൊരു പോര്‍ച്ചുഗീസ് താരമായ മിഗ്വേല്‍ ഗാര്‍ഷ്യയുമായി ടീം കരാര്‍ പുതുക്കിയിരുന്നു.
അതേസമയം അത്ലറ്റികോ ഡി കൊല്‍ക്കത്ത ഒരു ദക്ഷിണാഫ്രിക്കന്‍ താരവുമായി കരാര്‍ ഒപ്പിടടു. 26കാരനായ സമീഗ് ദൗതിയുമായാണ് അത്ലറ്റികോ കരാറിലേര്‍പ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 23 ടീമില്‍ കളിച്ചിട്ടുള്ള താരമാണ് സമീഗ്.
















