ദുബായ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടെങ്കിലും ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ പരമ്പര പരാജയത്തോടെ ഇന്ത്യക്ക് രണ്ട് റേറ്റിങ് പോയിന്റുകള്‍ നഷ്ടമാവുകയും ചെയ്തു. നേരത്തെ 117 പോയിന്റുണ്ടായിരുന്ന ഇന്ത്യക്ക് പുതിയ റാങ്കിംഗ് അനുസരിച്ച് 115 പോയിന്റുകളാണുള്ളത്. അതേസമയം പരമ്പര നേട്ടത്തോടെ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ബംഗ്ലാദേശിന് 93 റേറ്റിങ് പോയിന്റാണുള്ളത്. പുതിയ ഐസിസി റാങ്കിങില്‍ ലോകജേതാക്കളായ ഓസ്‌ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതും ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.
ഏകദിന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. വിരാട് കോഹ്‌ലി (4), ശിഖര്‍ ധവാന്‍ (7), ധോണി (8) എന്നിവരാണ് ആദ്യ പത്തിലെ ഇന്ത്യക്കാര്‍. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ആര്‍. അശ്വിന്‍ (10) മാത്രാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം.
ട്വന്റി 20 ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലിയാണ് ഒന്നാമത്. എട്ടാമതുള്ള സുരേഷ് റെയ്‌നയും ആദ്യ പത്തില്‍ ഇടംനേടി.
















