ന്യൂദല്‍ഹി: കിഴക്ക് പടിഞ്ഞാറ് പ്രത്യേകവ്യാവസായിക ഇടനാഴികളുടെ മതിപ്പ് ചെലവ് 81,459 കോടിരൂപയാക്കി പുതുക്കി നിശ്ചയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാരസമിതി യോഗം തീരുമാനിച്ചു.
ഭൂമിവില ഉള്‍പ്പെടെയാണിത്. കിഴക്കന്‍ വ്യാവസായിക ഇടനാഴിയ്‌ക്ക് 24,674 കോടി രൂപയും പടിഞ്ഞാറന്‍ വ്യാവസായിക ഇടനാഴിക്ക് 46,178 കോടി രൂപയുമാണ് നിര്‍മ്മാണ ചെലവ്. സ്ഥലമേറ്റടുക്കലിന് 8,067 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് വ്യാവസായിക ഇടനാഴി കടന്നുപോകുന്നത്.
കാണ്‍പൂരിലെ ആര്‍ട്ടിഫിഷല്‍ ലിംബ്‌സ് മാനുഫാക്ച്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയിരുന്ന 21.82 കോടിരൂപ വായ്‌പയുടെ പലിശ ബാദ്ധ്യതയായ 52.14 കോടിരൂപ ഓഹരിയാക്കി മാറ്റാനും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയോഗം തീരുമാനിച്ചു. ഇക്കൊല്ലം മാര്‍ച്ച് 31 ന് ശേഷമുള്ള പിഴ പലിശ ഒഴിവാക്കാനും തീരുമാനമായി.
















