ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്‌വാളിന് മുഴുവന്‍ സമയ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയം 9 ലക്ഷം രൂപ അനുവദിച്ചു.
പ്രതിമാസം 60,000 രൂപ നിരക്കില്‍ 15 മാസത്തേയ്‌ക്ക് മുഴുവന്‍ സമയ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് സൈനയുടെ അപേക്ഷ പ്രകാരമാണ് ദേശീയ കായികവികസന നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചത്.
അടുത്ത വര്‍ഷത്തെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് സൈന ഇപ്പോള്‍ ബെംഗഌരുവിലെ പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ പരിശീലനത്തിലാണ്.
















