ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമില്‍ കാര്യങ്ങളത്ര സുഖകരമല്ലെന്ന വാര്‍ത്തകളെ ശരിവയ്‌ക്കുന്ന തരത്തില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ പരോക്ഷമായി വിമര്‍ശിച്ച് ഉപനായകന്‍ വിരാട് കോഹ്‌ലി. സന്ദേഹത്തോടെയാണ് ടീം തീരുമാനങ്ങളെടുക്കുന്നതെന്നും ഇത് കളത്തില്‍ പ്രതിഫലിക്കുന്നതായും കോഹ്‌ലി വ്യക്തമാക്കി. താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു.
ബംഗ്ലദേശുമായുള്ള മൂന്നാം ഏകദിനത്തിനു തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് ധോണിയെ ലക്ഷ്യമിട്ട് കോഹ്‌ലി ഒളിയമ്പെയ്തത്. ചരിത്രത്തിലാധ്യമായി ബംഗ്ലദേശിനോട് ഇന്ത്യ പരമ്പര പരാജയപ്പെട്ടതിനു പിന്നാലെ ടീമിലെ അസ്വരാസ്യങ്ങള്‍ പതിയെപ്പതിയെ പരസ്യമായിരിക്കൊണ്ടിരിക്കുകയാണ്.
















