സ്റ്റാവന്‍ഗര്‍ (നോര്‍വേ): നോര്‍വേ ക്ലാസ്സിക്ക് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മുന്‍ ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദിന് വിജയം. ടൂര്‍ണമെന്റിലെ ആറാം റൗണ്ടില്‍ ഫ്രഞ്ച് ഗ്രാന്‍ഡ്മാസ്റ്റര്‍ മാക്സിം ലാഗ്രെവിനെയാണ് ആനന്ദ് കീഴടക്കിയത്. വെളുത്തകരുക്കളുമായി കളിതുടങ്ങിയ ആനന്ദ് തുടക്കത്തിലേ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയും 29-ാം നീക്കത്തില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ആനന്ദിന്റെ രണ്ടാം വിജയമാണിത്.
കഴിഞ്ഞ ദിവസം ആനന്ദ് ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ആറ് റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ നാല് പോയിന്റുമായി ആനന്ദ് മൂന്നാം സ്ഥാനത്താണ്. 5.5 പോയിന്റുള്ള വാസ്ലിന് ടോപലോവാണ് ഒന്നാമത്. നാല് പോയിന്റുള്ള ഹികാരി നകാമുറയാണ് രണ്ടാമത്. ലോകചാമ്പ്യന് മാഗ്നസ് കാള്സണ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അടുത്ത റൗണ്ടില്‍ ലെവണ്‍ ആരോനിയനാണ് ആനന്ദിന്റെ എതിരാളി.
















