ബെയ്‌റൂട്ട്: റംസാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ട പകല്‍ സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആണ്‍കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തൂക്കിലേറ്റി. പതിനെട്ട് വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് ഐ.എസ് ക്രൂരമായി കൊലപ്പെടുത്തിയത്.
‘ ദ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഹിസ്സബയുടെ ആസ്ഥാനത്തിനടുത്താണ് സംഭവം.
കഴിഞ്ഞ ദിവസം ഉച്ചയോടടുപ്പിച്ചാണ് സംഭവം. പൊരിവെയിലത്ത് കുട്ടികളെ ഒരു കമ്പിയില്‍ കയര്‍ ഉപയോഗിച്ച് തൂക്കിക്കൊല്ലുകയായിരുന്നു എന്ന് ദേര്‍ എസ്സോര്‍ പ്രവിശ്യയിലെ മായാദീന്‍ ഗ്രാമവാസികള്‍ പറഞ്ഞു.
വൈകിട്ട് വരെ മൃതദേഹങ്ങള്‍ അവിടെ ഉണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി. മൃതദേഹങ്ങളില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡില്‍ ഇവര്‍ നോമ്പ് തെറ്റിച്ചെന്നും അതിനുള്ള ശിക്ഷയാണിതെന്നും എഴുതിയിരുന്നു.
മതപരമായ ചടങ്ങുകള്‍ തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഐ.എസ് വ്യക്തമാക്കി. കൊലയെ അപലപിച്ച് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രസ്താവന പുറത്തിറക്കി. കാടന്‍നിയമങ്ങള്‍ നടപ്പാക്കുന്ന ഐ.എസ്സിനെതിരെ ലോകരാജ്യങ്ങള്‍ സംയുക്തമായി സൈനിക നടപടികള്‍ കൈക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
















