പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ (ഐഎസ്എല്‍) രണ്ടാം സീസണില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോഫ്രെ മതേയു എഫ്സി ഗോവയ്ക്കുവേണ്ടി പന്തുതട്ടും. താരവുമായി ഗോവന്‍ ടീം കരാര്‍ ഒപ്പിട്ടു. നിലവിലെ ചാമ്പ്യന്‍ അത്ലറ്റിക്കോ കൊല്‍ക്കത്തയില്‍ നിന്നാണ് ജോഫ്രെ പുതിയ പാളയത്തിലെത്തുന്നത്.
ബാഴ്സലോണ യൂത്ത് ക്ലബ്ബിലൂടെ വളര്‍ന്നുവന്ന ജോഫ്രെ ഫ്ളെമെംഗോ അടക്കമുള്ള പ്രമുഖ ക്ലബ്ബുകളുടെ കുപ്പായമണിഞ്ഞയാളാണ്. ജൊഫ്രയുടെ സാന്നിധ്യം എഫ്സി ഗോവ മിഡ്ഫീല്‍ഡിന് വൈവിധ്യമേകുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
















