വിശാഖപട്ടണം: അറുപത്തിമൂന്ന് കിലോ സ്വര്‍ണ്ണവുമായി നൂറു വിമാന യാത്രക്കാര്‍ പിടിയില്‍. ക്വലാലംപൂര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന മൂന്നു വിമാനങ്ങളില്‍ വന്ന നൂറു തമിഴരാണ് പിടിയിലായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ഡിവിഡി പഌയര്‍, മൈക്രോവേവ് അവന്‍ എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് സാധനങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം എത്തിച്ചത്. മൂന്ന് വനിതാ യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് ആദ്യം ഒരു കിലോ സ്വര്‍ണ്ണം പിടിച്ചത്. തുടര്‍ന്ന് സംഘാംഗങ്ങള്‍ കൊണ്ടുവന്ന മുഴുവന്‍ വസ്തുക്കളും പരിശോധിച്ചതോടെയാണ് വമ്പന്‍ സ്വര്‍ണ്ണക്കടത്ത് പിടിച്ചത്.
















