ലണ്ടന്‍: ബ്രിട്ടന്‍ പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നതോടെ വിദേശികളായ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇവിടെയുള്ള നഴ്സുമാരില്‍ നല്ലൊരു പങ്കും ഭാരതീയരാണ്, പ്രത്യേകിച്ച് മലയാളികള്‍. ഇത് ബ്രിട്ടന്റെ ആരോഗ്യ മേഖലയെ ബാധിക്കും.
ബ്രിട്ടനിലുള്ള കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്താനാണ് പുതിയ നിയമം. 2020 ഓടെ 7000 നഴ്‌സുമാരെയെങ്കിലും ബ്രിട്ടന്‍ മടക്കിഅയക്കും.2017ല്‍ ഇപ്പോള്‍ ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 3365 നഴ്‌സുമാര്‍ക്ക് ജോലിവിട്ട് മടങ്ങേണ്ടിവരും. 2020 ആകുമ്പോഴേക്കും 6620 പേര്‍ക്ക് പണിപോകും.ഇവരില്‍ നല്ലൊരുപങ്കും ഭാരതീയരാണ്. പുതിയ നിയമപ്രകാരം കുറഞ്ഞത് 35,000 പൗണ്ട് എങ്കിലും പ്രതിവര്‍ഷ ശമ്പളമുള്ളവര്‍ക്കേ ബ്രിട്ടനില്‍ തുടരാന്‍ കഴിയൂ.
ഇത് ഇവിടെ സീനിയര്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളമാണ്. വരുന്ന ആറുവര്‍ഷംകൊണ്ട് നല്ലൊരു പങ്ക് നഴ്‌സുമാര്‍ക്കും ഈ ശമ്പളത്തില്‍ എത്താന്‍ കഴിയില്ല.
ഇത്രയും നഴ്‌സുമാര്‍ ഒഴിയുന്നത് ബ്രിട്ടനെയും ബാധിക്കും. അതിനാല്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് ബ്രിട്ടനും. ബ്രിട്ടനില്‍നിന്ന് നഴ്‌സുമാര്‍ കുടിയൊഴിയേണ്ടിവരുന്നത് ഭാരതത്തിന് ഗുണകരമാണ്. 2012 ല്‍ ഭാരതത്തില്‍ 24 ലക്ഷം നഴ്‌സുമാരുടെ കുറവാണ് ഭാരതത്തിലുണ്ടായിരുന്നത്.
ഈ അവസ്ഥ കൂടുതല്‍ മോശമാകും. അതിനാല്‍ നഴ്‌സുമാര്‍ മടങ്ങുന്നത് ഭാരതത്തിന് ഗുണകരമാകും. ആറുവര്‍ഷംവരെ സര്‍വ്വീസുള്ളവരെയാകും ബ്രിട്ടന് പറഞ്ഞുവിടേണ്ടിവരിക. ഇത് തങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. ഹെല്‍ത്ത് സര്‍വ്വീസസിലെ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ പറഞ്ഞു. 2020 ആകുമ്പോഴേയ്‌ക്ക് യൂറോപ്യന്‍ യൂണിയനില്‍ 600,000 നഴ്‌സുമാരുടെ കുറവ് വരും. ജപ്പാനില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 880,000 നഴ്‌സുമാരുടെ ഒഴിവുകളാകും വരിക
















