ചെന്നൈ: മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയിട്ടുള്ള സാധനങ്ങളില്‍ തെന്നി ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രക്കാര്‍ ഇത്തരത്തില്‍ മരിച്ചു.പോലീസ് പറയുന്നത് ഇങ്ങനെയാണ്:മെട്രോ റെയില്‍ വര്‍ക്കിന് ഇറക്കിയിരിക്കുന്ന ചെറിയ മെറ്റലിലും ചെളിയിലും അമിതവേഗതയില്‍ എത്തിയ ബൈക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളും മരിച്ചു.തുറൈപക്കം കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ എം. സതീഷ് കുമാര്‍ (23), പ്ലാസ്ടു വിദ്യാര്‍ത്ഥിയായ എ.അരുണ്‍ എന്നിവരാണ് മരിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
















