മുംബൈ: മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു. ജിന്‍ഡാല്‍ കാമാക്ഷി എന്ന കപ്പലാണു മുങ്ങുന്നത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരില്‍ 19 പേരെ നാവികസേനയുടെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.
മുംബൈയിലെ പാല്‍ഘര്‍ ജില്ലയിലെ വാസൈ തീരത്തു നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. കപ്പല്‍ മുങ്ങാനുള്ള കാരണം വ്യക്തമല്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കപ്പല്‍ മുങ്ങുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
നേവിയുടെ സീകിങ് ഹെലികോട്പറുകളാണ് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ദ്ധമായതിനെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറുകയായിരുന്നു.
കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല.
















