സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ നിന്ന് ബ്രസീലിന്റെ നെയ്മര്‍ പുറത്താക്കപ്പെട്ടതില്‍ സങ്കടമുണ്ടെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലെ താരത്തിന്റെ ടീം മേറ്റും അര്‍ജന്റീനയുടെ തുറപ്പുചീട്ടുമായ ലയണല്‍ മെസി. കൊളംബിയയോട് ബ്രസീല്‍ തോറ്റ ഗ്രൂപ്പ് മത്സരത്തിനൊടുവിലെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ പേരില്‍ നെയ്മറെ നാലു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഇതോടെ നെയ്മര്‍ക്ക് കോപ്പയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
നെയ്മറെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അദ്ദേഹം എന്റെ സുഹൃത്താണ്. നെയ്മര്‍ ശിക്ഷിക്കപ്പെട്ടതിലും ഇനി കോപ്പയില്‍ പങ്കെടുക്കാനാവാത്തതിലും സങ്കടമുണ്ട്, മെസി പറഞ്ഞു.ബ്രസീലിന് നെയ്മര്‍ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. അദ്ദേഹം കളത്തിലുണ്ടായാല്‍ ബ്രസീലിന് അതെത്ര ഉപകാരപ്രദമാകുമെന്ന് എനിക്കറിയാം, മെസി കൂട്ടിച്ചേര്‍ത്തു.
















