ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ടിനിടെ രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിനു നല്‍കിയ രേഖാമൂലം മറുപടിയാണ് 1989 മുതലുള്ള ഈ കണക്കിലുള്ളത്.
ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പത്ത് നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ മൂന്നുവര്‍ഷത്തിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി 595 കോടി രൂപ ചെലവഴിച്ചതായും മറുപടിയില്‍ വിശദീകരിക്കുന്നു.
















