Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗ ഇന്ന് പുനര്‍ജനിക്കുന്നു; ലോകം മുഴുവനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 10:40 pm IST
in India

ന്യൂദല്‍ഹി: ലോകത്തിന് ഭാരതത്തിന്റെ സമ്മാനമായ യോഗയ്‌ക്ക് ഇന്ന് പുനര്‍ജനി. ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആഗോളതലത്തില്‍ യോഗാദിനാചരണം നടക്കുമ്പോള്‍ ചരിത്രം വഴിമാറുകയാണ്. ലോകം ഭാരതത്തിലേക്കെത്തുന്നു; ഭാരത സംസ്‌കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ.

പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ഐലന്റിലും യോഗ കടന്നുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വിശ്വം മുഴുവന്‍ വ്യാപിക്കുകയാണ്. യുഎന്‍ കണക്കുപ്രകാരം ലോകത്തിലെ 196 രാജ്യങ്ങളില്‍ 192 എണ്ണത്തിലും യോഗാദിനാചരണം നടക്കും. 47 ഇസ്ലാമിക രാഷ്‌ട്രങ്ങളും യോഗാഭ്യാസങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഹൈക്കമ്മീഷണര്‍ ഓഫീസിലും അഫ്ഗാനിസ്ഥാനിലെ കാബൂള്‍ മുനിസിപ്പല്‍ ഹാളിലും യോഗാഭ്യാസ പരിപാടികള്‍ ഇടംപിടിക്കും.

സ്‌പെയിനിലെ മാഡ്രിഡും ബാഴ്‌സലോണയും അടക്കം നിരവധി നഗരങ്ങളില്‍ യോഗാദിനാചരണം അരങ്ങേറും. ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണിലും ജൊഹാന്നസ്ബര്‍ഗിലും യോഗ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആസ്‌ത്രേലിയും യോഗയ്‌ക്കായി അണിചേരും. ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നടക്കുന്ന യോഗാദിനാചരണത്തില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍, ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്കൊപ്പം 30,000 പേര്‍ യോഗ ചെയ്യും.

ഭാരതത്തിലെ എല്ലാ നഗര-ഗ്രാമങ്ങളിലും ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍-സര്‍ക്കാരിതര പരിപാടികള്‍ നടക്കുന്നുണ്ട്. ദല്‍ഹിയിലെ രാജ്പഥില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ 37,000പേര്‍ യോഗ അഭ്യസിക്കും. 35 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഇരുപതോളം യോഗാ രീതികള്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജ്പഥില്‍ യോഗ ചെയ്യും. രാവിലെ 6.40 മുതല്‍ പരിപാടികള്‍ ആരംഭിക്കും. യോഗാചാര്യന്‍ ബാബാ രാംദേവിന്റെ യോഗാ പ്രകടനം ഇവിടത്തെ സവിശേഷത. അമ്പതോളം വിദേശരാജ്യ പ്രതിനിധികളും യോഗ ചെയ്യുന്നുണ്ട്.

രാജ്യത്തെ സ്‌കൂളുകളും പട്ടാള ബാരക്കുകളും യോഗാദിനാചരണത്തിന്റെ ഭാഗമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും സാധാരണ ജനങ്ങളുമെല്ലാം ഇതില്‍ പങ്കാളികളാകുമ്പോള്‍ ഗിന്നസ് റെക്കോര്‍ഡും പ്രതീക്ഷിക്കപ്പെടുന്നു.

ദല്‍ഹിയിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ മേധാവി ഡോ. ഈശ്വര്‍ ബാസവരാദി യോഗാദിനാചരണത്തെപ്പറ്റി പറയുന്നത് ഇപ്രകാരം: ഭാരതത്തിന്റെ ഏറ്റവും മികച്ച സാംസ്‌കാരിക കയറ്റുമതിയാണിത്. മതങ്ങളേയും പാശ്ചാത്യജീവിതരീതിയെയുമെല്ലാം കീഴടക്കിയിരിക്കുകയാണ് യോഗ. ശാസ്ത്രവും തത്വജ്ഞാനവുമാണ് യോഗയുടെ അടിസ്ഥാനം. ഊര്‍ജ്ജത്തെയും മനസ്സിനേയും നിയന്ത്രിക്കാന്‍ സാധിക്കുന്ന ദൈവീകമായ വ്യായാമമാണ് യോഗ. ലോകം മുഴുവന്‍ യോഗയുടെ പ്രാധാന്യം തിരിച്ചറിയുന്നു.

യോഗ മനുഷ്യന്റെ സമഗ്രവികാസത്തിന്: പി. പരമേശ്വരന്‍

കൊച്ചി: യോഗ മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര വികാസത്തിനുള്ളതാണെന്ന് അന്താരാഷ്‌ട്ര യോഗദിന സന്ദേശത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു.

മാനവരാശിക്കുള്ള ഭാരതത്തിന്റെ അതുല്യസംഭാവനയാണ് യോഗ. അതൊരു വ്യായാമം മാത്രമല്ല. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും യോഗയുടെ ചൈതന്യം പകരണം. യോഗയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് അതിനെ പിന്തുടരാന്‍ അന്താരാഷ്‌ട്ര യോഗദിനം നമ്മെ പ്രചോദിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.