ടുണിസ്: ലിബിയയില്‍ കഴിഞ്ഞ ആഴ്ച തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടുപോയ പത്ത് ടുണീഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ നാട്ടില്‍ തിരിച്ചെത്തിയതായി ടുണീഷ്യന്‍ വിദേശകാര്യമന്ത്രി തയേബ് ബക്കൗച്ച് അറിയിച്ചു.
പത്തുപേരില്‍ മൂന്നുപേരെ ദിവസങ്ങള്‍ക്കു മുമ്പ് മോചിപ്പിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനായെടുത്ത നടപടികളെക്കുറിച്ച് അദ്ദേഹം വിശദമാക്കിയില്ല.
ഇതുവരെയായി ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഭീകരവാദകുറ്റത്തിന് ടുണീഷ്യയില്‍ പിടിയിലായ ലിബിയന്‍ പൗരനെ കൈമാറാനുള്ള കോടതി വിധി വന്നതോടെയാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്.
















