ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വെയ്ദ മുന്‍നേതാവ് മൊക്താര്‍ ബെല്‍മൊക്താര്‍ കൊല്ലപ്പെട്ട വാര്‍ത്ത അല്‍ഖ്വെയ്ദ നിഷേധിച്ചു. സംഘടനയുടെ തന്നെ നോര്‍ത്ത് ആഫ്രിക്കന്‍ വിഭാഗമാണ് ഇക്കാര്യം നിഷേധിച്ചത്.
ഖാലിദ് അബു അല്‍ അബ്ബാസ് എന്നറിയപ്പെടുന്ന ബെല്‍മോക്തര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ട്വിറ്ററിലൂടെയാണ് അല്‍ഖ്വെയ്ദ വ്യക്തമാക്കിയത്.
നോര്‍ത്ത് ആഫ്രിക്കയിലും സഹാറാ അതിര്‍ത്തി പ്രദേശങ്ങളിലുമുടനീളമുള്ള അല്‍ഖ്വെയ്ദ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായ ബെല്‍മോക്തര്‍ ലിബിയയില്‍ നടന്ന യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അള്‍ജീരിയന്‍ ഗ്യാസ് ഫീല്‍ഡില്‍ ജൂണ്‍ 15ന് നടന്ന മാരക ആക്രമണത്തിനു പിന്നില്‍ ഇയാളാണെന്ന് ലിബിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഭീകരാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായ ബെല്‍മോക്തര്‍ ലിബിയയില്‍ നടന്ന യു.എസ് വ്യമോക്രമണത്തില്‍ കൊല്ലപ്പെട്ടതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മാദ്ധ്യമങ്ങളിലുടെ ഇസ്ലാമിക ഭീകര സംഘടനകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സൈറ്റ്(എസ്.ഐ.ടി.ഇ) ഇന്റലിജന്‍സ് ഗ്രൂപ്പാണ് അല്‍ഖ്വെയ്ദ ട്വിറ്ററില്‍ നടത്തിയ പ്രസ്താവന സ്ഥിരീകരിച്ചത്.
















