ബാങ്കോക്ക്: ദക്ഷിണ കൊറിയയില്‍ 24 പേരുടെ മരണത്തിനിടയാക്കിയ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) രോഗം തായ്‌ലാന്‍ഡിലും സ്ഥിരീകരിച്ചു. ഹൃദ്‌രോഗ ചികിത്സയ്‌ക്കായി ഒമാനില്‍ നിന്നെത്തിയ 75കാരനിലാണ് മെര്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
രോഗം കണ്ടെത്തിയ ആളെ ബാങ്കോക്കിന് പുറത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . ഇയാളുമായി അറുപതോളം പേര്‍ അടുത്തിടപഴകിയിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. വിമാനത്തില്‍ ഇയാള്‍ക്കൊപ്പം എത്തിയ മൂന്ന് ബന്ധുക്കളും നിരീക്ഷണത്തിലാണ്.
മെഡിക്കല്‍ ടൂറിസം രംഗത്തെ പ്രമുഖ കേന്ദ്രമാണ് തായ്‌ലാന്‍ഡ്. ഇവിടെയെത്തുന്ന രോഗികളില്‍ അധികവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നാണ്.
അതേസമയം, മെര്‍സ് ബാധിച്ച് ദക്ഷിണ കൊറിയയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 166 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം പടര്‍ന്നുപിടിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
















