Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ജയിക്കാന്‍ 308 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 09:01 pm IST
inSports

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 308 റണ്‍സ് വേണം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സുമായി രോഹിത് ശര്‍മ്മയും 22 റണ്‍സുമായി ധവാനും ക്രീസില്‍.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണ് അവര്‍ കണ്ടെത്തിയത്. മാത്രമല്ല ബംഗ്ലാ ഏകദിനത്തിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് അവര്‍ 300നുമുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

തമിം ഇഖ്ബാല്‍ (60), സൗമ്യ സര്‍ക്കാര്‍ (54), ഷക്കിബ് അല്‍ ഹസ്സന്‍ (52), സാബിര്‍ റഹ്മാന്‍ (41), നാസിര്‍ ഹൊസൈന്‍ (34) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനുവേണ്ടി ലിറ്റന്‍ ദാസും വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹ്മാനും അരങ്ങേറ്റം കുറിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാരും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 13.4 ഓവറില്‍ 102 റണ്‍സ് അടിച്ചുകൂട്ടി. 40 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ സുരേഷ് റെയ്‌ന റണ്ണൗട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ 1ന് 122 എന്ന നിലയില്‍ നിന്ന് നാലിന് 146 എന്ന നിലയിലേക്ക് മൂക്കുകുത്തി.

സ്‌കോര്‍ 123-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത തമിം ഇഖ്ബാല്‍, 129-ല്‍ നില്‍ക്കേ അരങ്ങേറ്റക്കാരന്‍ ലിറ്റന്‍ ദാസ് (8), സ്‌കോര്‍ 146-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിം എന്നിവരാണ് മടങ്ങിയത്. അഞ്ചാം വിക്കറ്റില്‍ ഷക്കിബ് അല്‍ ഹസ്സനും (52), സാബിര്‍ റഹ്മാനും (41) കൂടിച്ചേര്‍ന്നതോടെ ബംഗ്ലാദേശ് വീണ്ടും മികച്ച സ്‌കോറിലേക്ക് നീങ്ങി. 37.5 ഓവറില്‍ സ്‌കോര്‍ 229-ല്‍ എത്തിയപ്പോള്‍ സാബിര്‍ റഹ്മാനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. പിന്നീട് ഷക്കിബും നാസിര്‍ ഹൊസൈനും (27 പന്തില്‍ 34) ചേര്‍ന്ന് സ്‌കോര്‍ 267-ല്‍ എത്തിച്ചു. 68 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ഷക്കിബിനെ ഉമേഷ് യാദവ് ജഡേജയുടെ കൈകളിലെത്തിച്ചു.

സ്‌കോര്‍ 282-ല്‍ എത്തിയപ്പോള്‍ നാസിര്‍ ഹൊസൈനെ ഉമേഷിന്റെ പന്തില്‍ ജഡേജ പിടികൂടി. തുടര്‍ന്ന് മഷ്‌റഫെ മൊര്‍താസ മാത്രമാണ് പിടിച്ചുനിന്നത്. 18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത മൊര്‍താസയെ മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ രോഹിത് ശര്‍മ്മ കയ്യിലൊതുക്കിയതോടെ ബംഗ്ലാദേശ് സ്‌കോര്‍ 307-ല്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ മൂന്നും ഭുവനേശ്വര്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.