ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 22ന് മണ്ഡല പര്യടനം നടത്തും. അന്ന് രണ്ട് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്ന ജയലളിത, പ്രധാന സ്ഥലങ്ങളില്‍ ജനങ്ങളോട് വോട്ട് തേടും.
കാശിമേടിലെ എംജിആര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജയ പര്യടനത്തിന് തുടക്കം കുറിക്കുക.
ഈ മാസം 27നാണ് വോട്ടെടുപ്പ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിപദത്തില്‍ തിരിച്ചെത്തിയ ജയലളിതയ്ക്കായി ആര്‍കെ നഗര്‍ എംഎല്‍എയായിരുന്ന പി. വെട്രിവേല്‍ രാജിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: