സൗത്ത് കരോലിന: അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവയ്‍പ്പില്‍ ഒമ്പത് പേര്‍ മരിച്ചു. സൗത്ത് കരോളിനയിലെ പള്ളിയിലാണ് വെടിവയ്‌പ് നടന്നത് . ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്‍ച പ്രാദേശിക സമയം രാത്രി ഒമ്പതിന് പ്രാര്‍ഥനയ്‍ക്കിടെയാണ് വെടിവയ്‍പ് നടന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. കറുത്ത വര്‍ഗക്കാര്‍ ആരാധന നടത്തുന്ന ചരിത്ര പ്രാധാന്യമുള്ള മദര്‍ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതോഡിസ്റ്റ് എപ്പിസ്ക്കോപ്പ പള്ളിയിലായിരുന്നു സംഭവം.
പ്രാര്‍ത്ഥന നടക്കുന്നതിനിടെ പള്ളിയിലെത്തിയ ആയുധധാരി തുരു തുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പിന് ശേഷം പ്രദേശത്ത് ബോംബ് ഭീഷണിയും ഉണ്ടായി. അക്രമകാരിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
















