Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഗ്യൂറോ ഗോളില്‍ അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 12:30 am IST
inSports

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന കഷ്ടിച്ച് കടന്നുകൂടി. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ 1-0നാണ് മെസ്സിയും കൂട്ടരും പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ റണ്ണേഴ്‌സപ്പുകളായ അര്‍ജന്റീന അനായാസ വിജയം ലക്ഷ്യമിട്ടാണ് ഇന്നലെ കളത്തിലിറങ്ങിയത്. ഉറുഗ്വെ സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവത്തില്‍ മികച്ച വിജയം സ്വന്തമാക്കാമെന്നായിരുന്നു മെസ്സിപ്പടയുടെ പ്രതീക്ഷ. എന്നാല്‍ ഡി മരിയയും മെസ്സിയും അഗ്യൂറോയും ഉള്‍പ്പെട്ട അര്‍ജന്റീനയുടെ മുന്നേറ്റനിരയുടെ കൊമ്പൊടിക്കുന്നതില്‍ ഉറുഗ്വെ പ്രതിരോധനിരയും ഗോളി മുസ്‌ലേരയും വിജയിച്ചതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സുവാരസിന്റെ അഭാവവും എഡിസണ്‍ കവാനിയുടെ ഫോമില്ലായ്‌മയും ഉറുഗ്വെ ആക്രമണത്തില്‍ നിഴലിച്ചുനിന്നു. കവാനി പലപ്പോഴും കാഴ്ചക്കാരനായി മാറുകയായിരുന്നു. പന്ത് കൂടുതല്‍ സമയവും കൈവശം വച്ച അര്‍ജന്റീന താരങ്ങള്‍ കളിയിലുടനീളം പായിച്ച 12 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം മുസ്‌ലേരയുടെയും പ്രതിരോധനിരയുടെയും മിന്നുന്ന പ്രകടനത്തിന് മുന്നില്‍ വിഫലമായി. അതേസമയം ഉറുഗ്വെക്ക് മൂന്ന് തവണമാത്രമാണ് അര്‍ജന്റീനന്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഷോട്ട് ഉറുഗ്വെ പ്രതിരോധനിരതാരം രക്ഷപ്പെടുത്തി. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് പ്ലേമേക്കര്‍ ഡി മരിയ പായിച്ച ഇടംകാലന്‍ ഷോട്ടിന് ഉറുഗ്വെ ഗോളിയെ മറികടക്കാനുള്ള കരുത്തുണ്ടായില്ല.  നാല് മിനിറ്റിനുശേഷം ഡി മരിയയുടെ മറ്റൊരു ഷോട്ടും ലക്ഷ്യം തെറ്റി പറന്നു. 20-ാം മിനിറ്റില്‍ ജാവിയര്‍ പാസ്‌ട്രോയുടെ ഷോട്ടും 25-ാം മിനിറ്റില്‍ അഗ്യൂറോയുടെ ഷോട്ടും മുസ്‌ലേര രക്ഷപ്പെടുത്തി.  ഇതിനിടെ 22-ാം മിനിറ്റിലാണ് ആദ്യമായി ഉറുഗ്വെയുടെ ഒരു ആക്രമണം നടന്നത്. അവര്‍ക്ക് ലഭിച്ച കോര്‍ണറിനൊടുവില്‍ ഡീഗോ ഗോഡിന്‍ ഹെഡ്ഡര്‍ പായിച്ചെങ്കിലും പന്ത് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ഉറുഗ്വെയുടെ ഡീഗോ റോളന്‍ മറ്റൊരു അവസരം പുറത്തേക്കടിച്ചുകളഞ്ഞു. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ ഉറുഗ്വെയ്ന്‍ ബോക്‌സിലേക്ക് മെസ്സിയും സംഘവും നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ ഉറുഗ്വെ ഗോളിനടുത്തെത്തിയെങ്കിലും മാക്‌സി പെരേരയുടെ ഷോട്ട് അര്‍ജന്റീന ഗോളി റൊമേരോ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ എഡിസണ്‍ കവാനിയും ഒരു അവസരം നഷ്ടമാക്കി. എന്നാല്‍ 56-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. പാബ്ലോ സബലേറ്റ നല്‍കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ഉറുഗ്വെയുടെ കവാനിക്ക് ഒരു അവസരം ലഭിച്ചെങ്കിലും പാഴായി. ലീഡ് നേടിയതോടെ അര്‍ജന്റീന താരങ്ങള്‍ കളത്തില്‍ കൂടുതല്‍ കരുത്തരായി. 61-ാം മിനിറ്റില്‍ ജാവിയര്‍ മഷ്‌റാനോയുടെ പാസ് സ്വീകരിച്ച് അഗ്യൂറോ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഉറുഗ്വെ ഗോളി മുസ്‌ലേര രക്ഷപ്പെടുത്തി. 75-ാം മിനിറ്റില്‍ ഉറുഗ്വെയുടെ മാക്‌സി പെരേരയുടെ ഷോട്ട് അര്‍ജന്റീന ഗോളി കുത്തിയകറ്റിയെങ്കിലും പന്ത് കിട്ടിയത് ഡീഗോ റോളന്. എന്നാല്‍ താരത്തിന്റെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 78-ാം മിനിറ്റില്‍ ഡി മരിയയുടെ പാസില്‍ നിന്ന് മെസ്സി ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടും ഉറുഗ്വെ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 82-ാം മിനിറ്റിലും മെസ്സിയുടെ ഷോട്ട് ഏറെ പണിപ്പെട്ടാണ് മുസ്‌ലേര രക്ഷപ്പെടുത്തിയത്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ഉറുഗ്വെ താരങ്ങള്‍ തുടര്‍ച്ചയായി അര്‍ജന്റീന ഗോള്‍ മുഖം ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാത്രം അവരെ വിട്ടുനിന്നു.

അര്‍ജന്റീന ആദ്യ കളിയില്‍ പരാഗ്വെയോട് 2-2ന് സമനില വഴങ്ങിയിരുന്നു. ഇന്നലെ ഉറുഗ്വെയെ കീഴടക്കിയതോടെ അവര്‍ക്ക് രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റായി. ആദ്യ കളിയില്‍ പാരഗ്വെക്കെതിരെ സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനയ്‌ക്കിത് ആശ്വാസം നല്‍കുന്ന വിജയമാണ്. ഈ ജയത്തോടെ നാലു പോയിന്റുമായി അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആദ്യ കളിയില്‍ ജമൈക്കയെ കഷ്ടിച്ച് മറികടന്ന ഉറുഗ്വെ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാല് പോയന്റുള്ള പരാഗ്വെയാണ് രണ്ടാമത്. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന ജമൈക്കയെയും ഉറുഗ്വെ പരാഗ്വെയെയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.