Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ഇവരോട് പൊറുക്കരുതേ… ആമേന്‍!’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2015, 10:19 pm IST
in Vicharam

അറിയാതെ ഒരു തെറ്റു ചെയ്തുപോയാല്‍ കര്‍ത്താവ് അവരോടു പൊറുക്കും. എന്നാല്‍ വഹിക്കുന്ന പദവിയെച്ചൊല്ലിയുള്ള പൊള്ളയായ അഹങ്കാരത്തിന്റെ പേരില്‍ എന്തുമാകാം എന്ന അല്‍പ്പത്വധാരണയോടെ അറിഞ്ഞുകൊണ്ടും മനഃപൂര്‍വമായും വിടുവാ പറയുന്നവരോട് കര്‍ത്താവ് പൊറുക്കുമോ? അത് അറവുകാരനായാലും ശരി പുണ്യാളനായാലും ശരി, അവര്‍ക്കു മാപ്പില്ല.

‘ഉണ്ടിരുന്ന നായര്‍ക്ക് ഒരു വിളി തോന്നി’ എന്നതു പണ്ടത്തെ ചൊല്ല്. ഇന്ന് അതിന് പ്രസക്തിയില്ല. ഊണിടമൊക്കെ അവന്‍ കിട്ടിയ വിലയ്‌ക്കു വിറ്റു തുലച്ചു. അവിടെയൊക്കെ പള്ളികളും അരമനകളും ഉയര്‍ന്നു. മെയ്യനങ്ങാതെ ഉണ്ടിരിക്കുവാനുള്ള യോഗം ഇപ്പോള്‍ മറ്റു ചിലര്‍ക്കായി.

അങ്ങനെ ഉണ്ടിരിക്കുമ്പോള്‍ ദഹനം കിട്ടാതെ  വിളിതോന്നുന്നവരില്‍ ചില മതപുരോഹിതന്മാരും പെടുന്നു എന്നതു കഷ്ടം തന്നെ. അപ്പോള്‍ അവര്‍ക്കു പാവപ്പെട്ട ഹിന്ദുക്കളെ ഒന്നു തോണ്ടണമെന്നു തോന്നും. അതാണ് ഭക്ഷണാനന്തര വിനോദം. ആ ജന്തുക്കളാണെങ്കിലോ, കൊന്നാലും പ്രതികരിക്കുകയില്ല! അതാണ് ധൈര്യം.

പൊട്ടന്‍ മാവില്‍ എറിയുന്നതുപോലെയാണ് ഇത്തരം തോണ്ടലുകള്‍. ഏറ്റാല്‍ ഏല്‍ക്കട്ടെ. വീണാല്‍ വീഴട്ടെ. താന്‍ ഒരു മിടുക്കനാണെന്നു പത്തുപേരെ അറിയിക്കാന്‍ കഴിയുമല്ലോ! അതാണു പൂതി.

പക്ഷേ, സംഗതികള്‍ മാറിമറിഞ്ഞുവരികയാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞ ഹിന്ദു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പറച്ചിലൊക്കെ ഇനി സൂക്ഷിച്ചുമതി. കൈത്തരിപ്പുള്ള ഏതു വഴിപോക്കനും കേറി കൊട്ടാവുന്ന ഒരു ചെണ്ടയൊന്നുമല്ല അവന്‍. അളമുട്ടിയാല്‍ ഏതു ചേരയും കടിക്കും. കടിച്ചാല്‍ അപ്പവും വീഞ്ഞും മുടങ്ങും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

എല്ലാം അറിഞ്ഞുവച്ചുകൊണ്ട് ചില പൊട്ടന്മാര്‍  ഇപ്പോഴും മാവില്‍ എറിയുന്നു. വീണാല്‍ വീഴട്ടെ. അതിന്റെ ക്രെഡിറ്റ് എറിയുന്ന പൊട്ടനുതന്നെ കിട്ടുമല്ലോ!

‘ലൗ ജിഹാദുകാരും എസ്എന്‍ഡിപിയിലെ ഓട്ടോ ഡ്രൈവര്‍മാരായ ചില ചെറുപ്പക്കാരും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ റാഞ്ചിക്കൊണ്ടുപോയി മിശ്രവിവാഹം കഴിക്കുന്നു. അത് അനുവദിക്കുകയില്ല’ എന്ന് ഒരു ഫത്വ ഇതാ പുറപ്പെടുവിക്കപ്പെട്ടിരിക്കുന്നു!

‘മിശ്രവിവാഹമോഹികളേ! അകലെ! അകലെ!’ അദ്ദേഹം ഇനി അത് അനുവദിക്കുകയില്ല! ആരാണ് അദ്ദേഹം എന്നോ? ദയവായി അങ്ങനെയൊന്നും ചോദിക്കരുത്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഈ ഭൂമി മലയാളത്തില്‍ ഒരു കരിയിലപോലും അനങ്ങില്ല. ഒരൊറ്റ വാലാട്ടിക്കുരുവിയുടെ വാലും ആടുകയില്ല! പിന്നെയല്ലേ മിശ്രവിവാഹം!

നമുക്ക് എസ്എന്‍ഡിപിയിലേക്കുവരാം. അതില്‍പ്പെട്ട ചില ചെറുപ്പക്കാര്‍ അന്തസ്സായി പണിയെടുത്തു ജീവിക്കുന്നത് കുറ്റമാണോ? ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്നത് തെറ്റാണോ? അവര്‍ക്കാര്‍ക്കും ബിഷപ്പുമാരാകാനുള്ള അവസരം കിട്ടുന്നില്ല. എന്നുവച്ച് അവരൊക്കെ കക്കാന്‍ പോണോ?

അവര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ റാഞ്ചുന്നുവത്രെ! എത്ര പെണ്‍കുട്ടികളെ ഇതുവരെ റാഞ്ചി? വല്ല കണക്കും കയ്യില്‍ വച്ചിട്ടാണോ ഈ ഫത്വ പുറപ്പെടുവിച്ചത്? എന്നാല്‍, മറിച്ചുള്ള ഈ കണക്കുകള്‍ അങ്ങോട്ടു പറയാം. സമയമുണ്ടാവുമോ ആവോ! അതു കേള്‍ക്കാന്‍? ഈഴവസമുദായത്തില്‍നിന്ന് എത്രയെത്ര ലക്ഷം ആള്‍ക്കാരെ ഇതിനകം മതപരിവര്‍ത്തനം ചെയ്ത് മാമോദീസ മുക്കി അങ്ങോട്ടു റാഞ്ചിയിട്ടുണ്ട്? അതിന്റെ കണക്കുകള്‍കൂടി ഇതോടൊപ്പം ചേര്‍ത്തുപറയാനുള്ള ധൈര്യം കൂടി കാണിക്കാത്തതെന്ത്?

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? നാലാഴ്ചക്കാലം കേരളത്തിലുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്‍ അന്നത്തെ കാഴ്ചകളില്‍ മനംനൊന്ത് ഖേത്രി മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ശങ്കര്‍ലാലിന് എഴുതിയ കത്തിലെ ഒരൊറ്റ ഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം. ‘ഇവിടെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഭ്രാന്തമായ മതപരിവര്‍ത്തനശ്രമങ്ങള്‍ എന്നെ വല്ലാതെ നോവിക്കുന്നു. ഈ തെക്കന്‍ ദിക്കുകളില്‍ അവര്‍ എന്താണു ചെയ്യുന്നത് എന്നു വന്നുകാണുക. താണജാതിക്കാരെ പ്രലോഭിപ്പിച്ചും മയക്കിയും ലക്ഷക്കണക്കിനാണ് അവര്‍ മതപരിവര്‍ത്തനം ചെയ്യിക്കുന്നത്. നാലില്‍ ഒരുഭാഗം ജനങ്ങള്‍ ഇതിനകം ക്രിസ്ത്യാനികളായിക്കഴിഞ്ഞു?

നെയ്യാറ്റിന്‍കര ഭാഗത്തെ ഒരു ഗ്രാമം മുഴുവന്‍ മതപരിവര്‍ത്തനത്തിനു വിധേയമായപ്പോള്‍, മഹാനായ ശ്രീനാരായണഗുരുദേവന്‍ തന്നെ നേരിട്ടുചെന്ന് അവരെയൊക്കെ പൂര്‍വസ്ഥിതിയിലേയ്‌ക്കു കൊണ്ടുവന്ന കാര്യം ജീവചരിത്രത്തിലുണ്ട്. എന്നിട്ട് അദ്ദേഹത്തെപ്പോലും മതംമാറ്റാന്‍ പാതിരിക്കൂട്ടം വര്‍ക്കലയില്‍ തമ്പടിച്ച കഥയൊന്നും ആരും മറന്നിട്ടില്ല. എന്നിട്ടിപ്പോള്‍ വാദി പ്രതിയാവുകയാണ്. എസ്എന്‍ഡിപി യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ റാഞ്ചുന്നുവത്രേ! ലോകത്തിലെ ഏറ്റവും വലിയ റാഞ്ചല്‍ വിദഗ്‌ദ്ധന്മാരാണ് ഈ മിഥ്യാരോപണം ഉന്നയിക്കുന്നത് എന്നോര്‍ക്കുമ്പോഴാണ് ‘അപ്പച്ചന്റെ തമാശ’ കൂടുതല്‍ ആസ്വാദ്യമാവുന്നത്.

മഹാനായ അയ്യങ്കാളിയെയും ചതിച്ച് ചാക്കിലാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. നടന്നില്ല. അയ്യങ്കാളിയെ മതംമാറ്റിയാല്‍ ഒപ്പമുള്ള ലക്ഷക്കണക്കിന് അധഃസ്ഥിതരെ കൂടി ക്രിസ്ത്യാനികളാക്കാമെന്നായിരുന്നു വ്യാമോഹം. നടന്നില്ല.

ഇനിയും വേണോ റാഞ്ചലിന്റെ തെളിവുകള്‍? എന്നിട്ടു പറയുന്നതോ? എസ്എന്‍ഡിപിയിലെ യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ റാഞ്ചുന്നുപോലും!

ആനറാഞ്ചികളുടെ ഒരു തമാശ!

ഇരിക്കട്ടെ. എന്തിനാണ് അവര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ റാഞ്ചുന്നത്?  നല്ല വളര്‍ത്തുസംസ്‌കാരമുള്ള പെണ്‍കുട്ടികള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത സമുദായമാണ് ഈഴവ സമുദായം. പിന്നെയെന്തിന് അവര്‍ റാഞ്ചണം? സിഗ്‌നലില്ലാതെ ഓടുന്ന മതംമാറ്റ വണ്ടിക്ക് എന്തിന് അവര്‍ തലവയ്‌ക്കണം?

ക്രിസ്തീയ സംസ്‌കാരം തകര്‍ന്നുപോകും പെണ്‍കുട്ടികള്‍ അങ്ങനെ പോയാല്‍ എന്നതാണ് അദ്ദേഹത്തിന്റെ ഒരു വാദം. അതുകൊണ്ട്, അങ്ങനെ ഒരേര്‍പ്പാട് അനുവദിക്കുകയില്ലത്രേ! അനുവദിക്കാനോ അനുവദിക്കാതിരിക്കാനോ ആരാണ് ഇദ്ദേഹം? സഭയിലെ മറ്റു ചെറുപ്പക്കാരെല്ലാം അടിമകളാണോ? അവര്‍ക്ക് വിവേകം പാടില്ലേ? വിവരവും വിദ്യാഭ്യാസവും ലോകപരിചയവും പാടില്ലേ? സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ?

ക്രിസ്തീയ സംസ്‌കാരം എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്. അതെന്താണെന്നു മനസ്സിലായില്ല. അന്യന്റെ നിലവിളക്കു മുതല്‍ കൊടിമരം വരെ അടിച്ചുമാറ്റുന്നതാണോ? രുദ്രാക്ഷം മുതല്‍ കാവി വരെ കട്ടെടുക്കുന്നതാണോ? സര്‍വമാന ഹൈന്ദവകലകളെയും വെടക്കാക്കി തനിക്കാക്കുന്നതാണോ? സഹസ്രനാമങ്ങള്‍ മുഴുവന്‍ അടിച്ചുമാറ്റി രണ്ടക്ഷരം മാത്രം തിരുത്തി വ്യാജ സിഡികള്‍ ഇറക്കുന്നതാണോ? അങ്ങനെ ഒരുപാടുണ്ടു ചോദ്യങ്ങള്‍! ഇതില്‍ ഏതാണ്?

അറിയാതെ ചോദിച്ചുപോവുകയാണ്. എന്തുപറ്റി ചില മതപുരോഹിതന്മാര്‍ക്ക് ഈയിടെ? പത്തുവോട്ട് കയ്യിലുണ്ടെന്നു കരുതി രാഷ്‌ട്രീയക്കാരെ കണ്ണുരുട്ടിയും വിരട്ടിയും വരച്ചവരയില്‍  നിര്‍ത്തുംപോലെ ഇവിടത്തെ ഹിന്ദുക്കളെയും ഒന്നും വിരട്ടിക്കളയാം എന്നാണ് ഭാവമെങ്കില്‍, ആ വെള്ളം ഇപ്പോള്‍തന്നെ വാങ്ങിവയ്‌ക്കുകയാണ് ഇരുകൂട്ടര്‍ക്കും നല്ലത്.

ഒരാള്‍ പറയുന്നു. ‘മതം മനഃസമാധാനത്തി’നാണെന്ന്. എട്ടുംപൊട്ടും തിരിയാത്ത ആദിവാസികള്‍ക്കുപോലും മനഃസമാധാനം കൊടുക്കാതെ മാമോദീസയില്‍ മുക്കി ശ്വാസംമുട്ടിക്കുന്നവരാണ് ഇതുപറയുന്നതെന്ന് ഓര്‍ക്കണം. മഹാദുരന്തങ്ങളെപ്പോലും മതപരിവര്‍ത്തനമഹോത്സവങ്ങളാക്കുന്നവര്‍.

ഓരോരുത്തര്‍ ഓരോ അഹങ്കാരം പറയുന്നതിന് ആദ്യമേ ക്ഷമ ചോദിക്കാതെ, അതിനെ വീണ്ടും ന്യായീകരിക്കുന്ന വിശദീകരണക്കുറിപ്പുകളുമായി അണിനിരക്കാന്‍ കുറേ ശിങ്കിടികളും! ‘അങ്ങനെയല്ല പറഞ്ഞത്’ ‘അതല്ല ഉദ്ദേശിച്ചത്’ ‘പറഞ്ഞതു വളച്ചൊടിച്ചു’ എന്നൊക്കെ കുറേ ചിമിട്ടു വിദ്യകള്‍. ഉദ്ദേശിച്ചതു പറയാന്‍ കഴിയാത്തവര്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടി വായ് തുറക്കുന്നത്? അത്തരക്കാരാണോ ഒരു വലിയ ജനക്കൂട്ടത്തെ നയിക്കുന്നത്?

എസ്എന്‍ഡിപി എന്നുപറഞ്ഞാല്‍ ഐക്യരാഷ്‌ട്രസഭ എന്നാണോ അര്‍ത്ഥം? യുവാക്കന്മാര്‍ എന്നുപറഞ്ഞാല്‍ കപ്യാരന്മാര്‍ എന്നാണോ അര്‍ത്ഥം? ഓട്ടോറിക്ഷ എന്നുപറഞ്ഞാല്‍ നോഹയുടെ പെട്ടകം എന്നാണോ അര്‍ത്ഥം? എന്താ, മലയാളം കേട്ടാല്‍ ഇവിടത്തെ ഹിന്ദുക്കള്‍ക്കു മനസ്സിലാവില്ലേ? അതോ, അവരുടെ മാതൃഭാഷ സുറിയാനിയാണോ? പറഞ്ഞതും പോരാ, വിശദീകരിച്ചും കൊച്ചാക്കുകയാണോ ഞങ്ങളെ? ഞങ്ങളൊക്കെ അത്ര വിഡ്ഢികളാണോ?

‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും’ എന്നൊരു ചൊല്ലുണ്ട്. അതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായില്ലേ?

കുറേക്കാലം മുമ്പും ഉണ്ടായി ഇതുപോലെ ഒരു അരുളപ്പാട്? ‘ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്തീയ വിദ്യാലയങ്ങളില്‍ മാത്രമേ പഠിക്കാവൂ” എന്ന് .ഭാഗ്യം ‘ഇവിടുത്തെ ക്രിസ്ത്യാനികള്‍ ക്രിസ്തീയ രാജ്യത്തിന്റെ മാത്രമേ ജീവിക്കാവൂ’ എന്നുപറയാന്‍ തോന്നാത്തത്. പറഞ്ഞിരുന്നെങ്കിലത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കുക. അവര്‍ എവിടെപ്പോകും? ഭാഗ്യക്കേടിന് നമ്മുടേത് ഒരു ക്രിസ്തീയ രാഷ്‌ട്രം  ആയിട്ടുമില്ല. ഇങ്ങനെ അവനവനെ വിശ്വസിച്ച് ഒപ്പം നില്‍ക്കുന്ന സാധുക്കളെത്തന്നെ വെട്ടിലാക്കുന്ന ഓരോ വീമ്പുപറച്ചിലുകള്‍, ഉണ്ടിരിക്കുമ്പോള്‍ തോന്നുന്ന വിളിയല്ലാതെ മറ്റെന്താണ്?

എന്തായാലും മതത്തിന്റെ ലോകപരമാധികാരി ഇവിടെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഒരു ശുഭപ്രതീക്ഷക്കു വക തന്നിട്ടുണ്ട്. ‘ക്രിസ്തുമതത്തിനു വളരാന്‍ ഇത്ര വളക്കൂറുള്ള മണ്ണ് മറ്റെവിടെയും ഇല്ല’ എന്ന്. വെറുതേയല്ല കൃഷി ഇവിടെ മുച്ചൂടും മുരടിച്ചു പോയത്. മതി, ഇവിടെ ഈ മതം മാത്രം വളര്‍ന്നാല്‍ മതി.

എന്തായാലും  അനാവശ്യമായി അപമാനിക്കപ്പെട്ട എസ്എന്‍ഡിപി യുവാക്കള്‍ ധീരമായി ഒരു തീരുമാനമെടുക്കണം. നിങ്ങളുടെ ഗ്രാമത്തിലോ ഗൃഹപരിസരങ്ങളിലോ നുഴഞ്ഞുകേറാന്‍ വരുന്ന ഈ മതപരിവര്‍ത്തനമാഫിയയിലെ ക്വട്ടേഷന്‍ സംഘത്തെ കാര്യമായിത്തന്നെ ശുശ്രൂഷിക്കണം. ഒരിക്കലും ഇനി അവരെ വെറുംകയ്യോടെ മടക്കി അയയ്‌ക്കരുത്. അതിനുള്ള സ്‌ക്വാഡുകള്‍ എത്രയും വേഗം രൂപീകരിക്കുന്നതാണ് നല്ലത്. മുള്ളിനെ മുള്ളുകൊണ്ടേ എടുക്കാന്‍ കഴിയൂ എന്ന കാര്യം മറക്കണ്ട.

അല്ലെങ്കില്‍ അവര്‍ ഇനിയും തോണ്ടും.ഇപ്പോള്‍ കണിച്ചുകുളങ്ങരയില്‍ പോയി കള്ളക്കണ്ണീരൊഴുക്കി കയ്യും കാലും പിടിച്ച് മാപ്പും പിഴയും പറഞ്ഞ് കഷ്ടിച്ച് തടിയൂരി. പക്ഷേ, ഇതിനുമുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ. അതുകൊണ്ടാണ് പറഞ്ഞത്, ഇനിയും ഉണ്ടാവും, സൂക്ഷിക്കണം എന്ന്.

ആ സംഭവം കൂടി പറഞ്ഞേയ്‌ക്കാം. അതിലെ  പ്രതി ഒരു രാഷ്‌ട്രീയ നായകനായിരുന്നു എന്നേയുള്ളൂ വ്യത്യാസം. അയാള്‍ എസ്എന്‍ഡിപിക്കാരെ പരിഹസിച്ചുകൊണ്ടു ചോദിച്ചുവത്രെ- ‘നിങ്ങളുടെ നാരായണഗുരു മരിച്ചിട്ട് (ഉപയോഗിച്ച വാക്ക് ഇതല്ല.) വര്‍ഷം നൂറായില്ലേ? ഇനിയും അങ്ങേരെച്ചൊല്ലി ഒരു ദിവസം മുഴുവന്‍ നിങ്ങളെന്തിനാണ് കരഞ്ഞും പിഴിഞ്ഞും ദുഃഖിച്ചുമൊക്കെ പാഴാക്കുന്നത്?’ നല്ല സുഖമുള്ള ചോദ്യം. അല്ലേ? പക്ഷേ, അനന്തരഫലങ്ങള്‍ അത്ര സുഖമുള്ളതായിരുന്നില്ല! ഉത്തരംമുട്ടിച്ച മറുചോദ്യവും വന്നു. ‘എങ്കില്‍പ്പിന്നെ മരിച്ചിട്ട് രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും ഒരാളെച്ചൊല്ലി നിങ്ങള്‍ കരഞ്ഞും പിഴിഞ്ഞും ദുഃഖം നടിച്ചും ഒക്കെ ഒരു വെള്ളിചാഴ്ച മുഴുവന്‍ എന്തിനാണ് പാഴാക്കുന്നത്?’ അവനവന് എന്തുമാകാം. മറ്റുള്ളവര്‍ക്ക് പാടില്ല.

‘മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി’ എന്നൊരു പരസ്യമുണ്ടായിരുന്നു പണ്ട്. അതുപോലെ ഈ രോഗവും ഒടുവില്‍ കണിച്ചുകുളങ്ങരയിലെ ചികിത്സകൊണ്ടാണു മാറിയത്.

സ്ഥാനത്തും അസ്ഥാനത്തും അവസരങ്ങളുണ്ടാക്കി ഹിന്ദുസമൂഹത്തോടുള്ള പുച്ഛവും പരിഹാസവും പ്രകടിപ്പിക്കുന്ന മതംമാറ്റ വ്യവസായികളെ നമ്മള്‍ പണ്ടേ നിലയ്‌ക്കുനിര്‍ത്തണമായിരുന്നു. മുളയിലേ നുള്ളണമായിരുന്നു. ഒരുപാടു വൈകിപ്പോയി.

ദയവായി ഇനിയെങ്കിലും ഒന്നോര്‍ക്കുക. അവനവന്റെ കണ്ണിലെ കോല് എടുത്ത് കളഞ്ഞിട്ടുപോരേ അന്യന്റെ കണ്ണിലെ കരടു കാണാന്‍? കയ്യില്ലാത്തവന്‍ തന്നെ വേണോ വിരലില്ലാത്തവനെ ആക്ഷേപിക്കാന്‍? ഇനിയെങ്കിലും വച്ചുമതിയാക്കരുതോ ഇതൊക്കെ?

‘കര്‍ത്താവേ! ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കു നന്നായിട്ടറിയാം. ഇവരോട് ഒരു കാരണവശാലും പൊറുക്കരുതേ…ആമേന്‍!’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.