Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യോഗയും മുസ്ലിംലീഗിന്റെ വഞ്ചനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 09:58 pm IST
inVicharam

ജൂണ്‍ 21 അന്തര്‍ദ്ദേശീയ യോഗ ദിനമായി ആചരിക്കുകയാണ്.47 മുസ്ലിം രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ 191 രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഭാരതമാണ് നേതൃത്വം നല്‍കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. ദല്‍ഹിയില്‍ രാജ്പഥില്‍ യോഗ ദിനാചരണം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് രൂപംനല്‍കിയിട്ടുള്ളത്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും അഭിമാനനിമിഷവും ചരിത്രമുഹൂര്‍ത്തവുമാണ് ജൂണ്‍ 21. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് യുഎന്‍ ജൂണ്‍ 21 യോഗ ദിനമായി അംഗീകരിച്ചതോടെ ഭാരതം ലോകത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ആദരിക്കപ്പെടുകയാണ്. 125 കോടി ഭാരതീയര്‍ക്കും വരുംതലമുറക്കും അഭിമാനത്തോടെ ശിരസ്സുയര്‍ത്തി പിടിച്ചുനില്‍ക്കാന്‍  ഒരു ദിനം. എന്നാല്‍, വലിയ ഒരു ഇടവേളക്ക് ശേഷം ഭാരതം വീണ്ടും ലോകശ്രദ്ധാ കേന്ദ്രമാവുകയും പരംവൈഭവത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ഈ ധന്യവേളയെ വിവാദമാക്കാനാണ് ചിലരുടെ ശ്രമം. യോഗ ഹൈന്ദവമാണ,് മുസ്ലിം വിരുദ്ധമാണ് എന്നൊക്കെയാണ് വാദം.

മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും മുസ്ലിംലീഗുമാണ് മതവികാരം ഇളക്കിവിട്ട് യോഗ ദിനാചരണ പരിപാടികള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇപ്പോള്‍ സജീവമായി രംഗത്ത് വന്നിരിക്കുന്നത്.എന്തിനേയും മതത്തിന്റെ കണ്ണിലൂടെ കാണുന്ന ഇവരുടെ ഉള്ളിലിരുപ്പ് ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തിന്റെ മണ്ണില്‍ രൂപംകൊണ്ട സമ്പൂര്‍ണ ആരോഗ്യശാസ്ത്രമാണ് യോഗ ശാസ്ത്രം. ആരോഗ്യത്തിന്റെയും മനഃശാന്തിയുടെയും സന്ദേശമാണ് യോഗവിദ്യ മാനവരാശിക്ക് നല്‍കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ത്യാഗത്തിന്റേയും സഹനത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കുകയും അത് ജീവിതവ്രതമാക്കുകയും ചെയ്ത പ്രാചീന ഋഷിമാര്‍ക്ക് കരുത്തും ആത്മബലവും പ്രദാനം ചെയ്തത് യോഗവിദ്യയായിരുന്നു.

ഇന്ന് ആധുനികലോകവും ഇത് തിരിച്ചറിയുന്നു. സംഘര്‍ഷഭരിതമായ ആഗോള സാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിനും ശാന്തിക്കും യോഗ ഒരു ദിവ്യൗഷധമായിട്ടാണ് പാശ്ചാത്യസമൂഹം കാണുന്നത്. രോഗശാന്തിക്കും ക്രിമിനലുകളേയും കുറ്റവാളികളെയും നേര്‍വഴിക്ക് നയിക്കാനും കുട്ടികളില്‍ സല്‍സ്വഭാവവും ശാന്തശീലവും ഏകാഗ്രതയും വളര്‍ത്തുന്നതിലും യോഗക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. തിഹാര്‍ ജയിലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കിരണ്‍ബേദിയുടെ നേതൃത്വത്തില്‍ ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇസ്ലാം രൂപപ്പെടുന്നതിനും 25 നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രചുരപ്രചാരം നേടിയ യോഗകലയെ സങ്കുചിതമനസ്സോടെ കണ്ട് മതബന്ധം ആരോപിച്ച് നിരാകരിക്കാന്‍ വിവരദോഷികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ സംബന്ധിച്ച്, എന്നും മുസ്ലിം ജനവിഭാഗത്തിന്റെ ഉല്‍ക്കര്‍ഷത്തിനും പുരോഗതിക്കും വിലങ്ങുതടിയായി നില്‍ക്കുകയും ചെയ്യുന്ന നിലപാടാണവര്‍ക്കുള്ളത്. മുസ്ലിം അധിനിവേശ കാലഘട്ടത്തിലും തുടര്‍ന്ന് ബ്രിട്ടീഷുകാരും തന്ത്രപൂര്‍വം വളര്‍ത്തിയെടുത്തതുമായ മത അസഹിഷ്ണുതയുടെയും യാഥാസ്ഥിതികവാദത്തിന്റെയും പര്യായമാണവര്‍. ഷാബാനു കേസ്, അയോദ്ധ്യവിഷയം എന്നിവ മികച്ച ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഒരു ജനാധിപത്യ രാഷ്‌ട്രീയകക്ഷി എന്ന ലേബലുണ്ടെങ്കിലും മുസ്ലിംലീഗ് ദേശവിരുദ്ധവും വര്‍ഗീയവുമായാണ് എന്നും ചിന്തിച്ചിട്ടുള്ളത്.

അധികാര രാഷ്‌ട്രീയത്തിന്റെ എല്ലാ സാധ്യതകളെയും സമുദായനേട്ടത്തിനായി ദുരുപയോഗംചെയ്ത രാഷ്‌ട്രീയകക്ഷിയാണ് ലീഗ്.

മലപ്പുറം ജില്ലാരൂപീകരണം മുതല്‍ മുക്രിമാര്‍ക്കും മുല്ലമാര്‍ക്കും അദ്ധ്യാപകരായി സര്‍ക്കാര്‍ ഉദ്യോഗം നല്‍കിയതും പാഠഭാഗങ്ങളില്‍ നിന്ന് കവിത്രയങ്ങളായ എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറുശ്ശേരി എന്നീ മഹാകവികളുടെ കൃതികളെ മനഃപൂര്‍വം ഒഴിവാക്കി തികച്ചും അപ്രസക്തരായ മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ളവരുടെ രചനകള്‍ക്ക് മഹാകാവ്യ പരിവേഷം നല്‍കി പാഠഭാഗങ്ങളിലുള്‍പ്പെടുത്തിയതും അറബിഭാഷക്ക് മലയാളത്തേക്കാള്‍ പ്രാമുഖ്യം നല്‍കുന്നതുംവരെ എത്രയോ ഉദാഹരണങ്ങള്‍ ഇതിന് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ഇങ്ങനെ വിദ്യാഭ്യാസവകുപ്പുള്‍പ്പെടെ കയ്യാളിയ സമസ്ത വകുപ്പുകളും വര്‍ഗീയവത്കരിച്ചവരാണ് ലീഗുകാര്‍.

എസ്എസ്എയും ഡയറ്റുമുള്‍പ്പെടെ വിദ്യാഭ്യാസവകുപ്പിലെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ഇന്ന് മുസ്ലിം നാമധാരികളാണുള്ളത്. വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാദേവതയായ സരസ്വതിയെ പടിയിറക്കിയ ലീഗുകാര്‍ കമ്പ്യൂട്ടര്‍ ലാബും  ക്ലാസ് റൂമുകളുമെല്ലാം ഇന്ന് സൗകര്യംപോലെ ഇഫ്താര്‍ വിരുന്നും നിസ്‌കാരവും ദിക്‌റുമായി കയ്യടക്കിയിരിക്കുകയാണ്.

ഇവിടെ ഇതെല്ലാം സന്ദര്‍ഭവശാല്‍ ചൂണ്ടിക്കാണിച്ചത് ഹൈന്ദവമായ യോഗ കേന്ദ്രസര്‍ക്കാര്‍ ഇതര മതവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിക്കുന്ന മുസ്ലിംലീഗിന്റെ തനിനിറം തുറന്നുകാണിക്കുവാന്‍ വേണ്ടിയാണ്. ഇനി മതത്തിന്റെ പേരുപറഞ്ഞ് സ്വന്തം നിലപാടുകളെ വിഴുങ്ങുകയും അവസരവാദ നിലപാട് സ്വീകരിച്ച് മനഃസാക്ഷിയെ വഞ്ചിക്കുകയും ചെയ്യുന്ന മുസ്ലിംലീഗ് നേതാക്കളുടെ പൊയ്‌മുഖം അനാവരണം ചെയ്യാന്‍ ഇതാ കൂടുതല്‍ തെളിവുകള്‍. യോഗാചാര്യ ടി.ജി.ചിദംബരന്റെ ‘യോഗാഭ്യാസവും യോഗചികിത്സയും’ എന്ന ഗ്രന്ഥത്തിന് മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ എം.കെ.മുനീര്‍ എഴുതിയ അഭിപ്രായക്കുറിപ്പില്‍നിന്ന് (മാനവരാശിക്ക് ഒരു മുതല്‍ക്കൂട്ട് പേജ് 24) മുസ്ലിംലീഗിന്റെ അനിഷേധ്യനേതാവും മന്ത്രിയും മുഖ്യമന്ത്രിയുമായി ദീര്‍ഘകാലം കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത സി.എച്ച്.മുഹമ്മദ് കോയയെ ഉദ്ധരിച്ചുകൊണ്ടാണ് മുനീറിന്റെ കുറിപ്പ്  തുടങ്ങുന്നത്.

”വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അമേരിക്ക സന്ദര്‍ശിച്ച് തിരിച്ചെത്തിയ പിതാവ് പറഞ്ഞു. ഭാരതീയ സംസ്‌കാരം ഇപ്പോള്‍ അമേരിക്കയിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അത്ഭുതത്തോടെ ഞാന്‍ പിതാവിന്റെ മുഖത്തേക്ക് നോക്കി. ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. നമ്മുടെ പൂര്‍വികര്‍ നമുക്ക് സമ്മാനിച്ച ശാസ്ത്രവും സംസ്‌കാരവും നാം മനഃപൂര്‍വം മറക്കാന്‍ ശ്രമിച്ച് പാശ്ചാത്യരെ അനുകരിക്കുന്നു.

ഉദാഹരണമായി യോഗശാസ്ത്രം തന്നെ എടുക്കാം.പഴഞ്ചനെന്ന് കരുതി നാം അതിനെ തള്ളിമാറ്റുന്നു. എന്നാല്‍ പാശ്ചാത്യരാകട്ടെ യോഗയുടെ മഹത്വം മനസ്സിലാക്കിയിരിക്കുന്നു.ആധുനിക വൈദ്യശാസ്ത്രം എത്ര പുരോഗമിച്ചാലും യോഗക്കൊപ്പം എത്തുകയില്ലെന്ന് അവര്‍ പഠിച്ചുകഴിഞ്ഞു. ഇന്ന് അമേരിക്കയില്‍ ചെന്നുനോക്കൂ, യോഗയാണ് അവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. മയക്കുമരുന്നിന്റെയും ലഹരിമരുന്നിന്റെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചനംനേടാന്‍ അവര്‍ യോഗയിലാണ് അഭയംതേടിയിരിക്കുന്നത്.”

കുറിപ്പ് അവസാന ഖണ്ഡികയില്‍ എം.കെ.മുനീര്‍ എഴുതുന്നു: ”ഗവണ്‍മെന്റ് തന്നെ മുന്‍കൈയെടുത്ത് യോഗയെപ്പറ്റി പ്രചാരണം നടത്തണമെന്നാണ് എന്റെ അഭിപ്രായം.

ജനതയുടെ ആരോഗ്യം പരമപ്രധാനമായ ലക്ഷ്യമായി എടുക്കുന്ന ഗവണ്‍മെന്റിന് കൈക്കൊള്ളാവുന്ന ഏറ്റവും നല്ല മാര്‍ഗം യോഗയുടെ പ്രചാരണമാണ്. ഇവിടെ ജാതിമതങ്ങളുടെ പ്രശ്‌നമില്ല. യോഗ ഒരു മഹത്തായ ശാസ്ത്രമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം?”

യോഗയെക്കുറിച്ച് 25 വര്‍ഷം മുമ്പ് സി.എച്ച്.മുഹമ്മദ് കോയയും എം.കെ.മുനീറും നടത്തിയ വസ്തുനിഷ്ഠവും സത്യസന്ധവുമായ വിലയിരുത്തലാണിത്.സിഎച്ചിന്റെയും മുനീറിന്റെയും പാര്‍ട്ടിയാണിന്ന് കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളോട് മുനീറിനും അവരുടെ പാര്‍ട്ടിക്കും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തങ്ങള്‍ക്ക് മുന്‍കൈയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ,പ്രത്യേകിച്ച് വിദ്യാഭ്യാസവകുപ്പിലൂടെ യോഗ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

എന്നാലിപ്പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയ സത്യസന്ധമായ അഭിപ്രായം  ആവര്‍ത്തിക്കാന്‍പോലും മുനീറിനും സിഎച്ചിന്റെ അനുയായികള്‍ക്കും കഴിയുന്നില്ല. തികച്ചും മനഃസാക്ഷിയെ വഞ്ചിക്കുന്ന നിലപാടാണവരുടേത്. ഇതുതന്നെയാണ് യോഗദിനം വിവാദമാക്കുന്ന മറ്റു സംഘടനകളുടെയും സ്ഥിതി. നല്ലതെന്ന് ലോകം വാഴ്‌ത്തി നമ്മുടെ പാരമ്പര്യത്തേയും പൈതൃകത്തേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ ആ അംഗീകാരവും ആദരവും ഏകമനസ്സോടെ ആഹ്ലാദപൂര്‍വം ഏറ്റുവാങ്ങാന്‍ പോലും നാം തയ്യാറല്ലെന്ന് വന്നിരിക്കുന്നു.

ഈയൊരു സമീപനത്തെ എന്ത് പേരിലാണ് നാം വിളിക്കുക. രാഷ്‌ട്രത്തോടുള്ള അനാദരവെന്നോ? അത് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഒരുകാര്യംകൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ. ചിരപുരാതനമായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പ് ഇന്നും കൈമോശം വരാതെ മാനവരാശിക്ക് പകര്‍ന്നുനല്‍കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേത്.നമ്മുടെ പാരമ്പര്യത്തിന്റെ ശക്തിയും മഹത്വവുമാണത്. ഇത് പുറംലോകം കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണിന്ന്. ഈ നിലക്കുള്ള അംഗീകാരം കൂടിയാണ് ലോക യോഗദിനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.