ടെമുക്കോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിനെതിരെ ബ്രസീല്‍ വിജയിച്ചത് ഒന്നു വിറച്ചതിന് ശേഷം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം.ലോക റാങ്കിംഗില്‍ 61-ാം സ്ഥാനത്തുള്ള പെറു ബ്രസീലിനെ വിറപ്പിച്ചശേഷമാണു കീഴടങ്ങിയത്. തുടക്കത്തില്‍ തന്നെ ബ്രസീലിനെ പെറു ഞെട്ടിച്ചു. മൂന്നാം മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് പെറുവിന്റെ ക്രിസ്റ്റ്യന്‍ ക്യൂവ പന്ത് വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ നെയ്മറിലൂടെ ബ്രസീല്‍ തിരിച്ചടിച്ചു.
പിന്നീട് വിജയഗോളിനായി ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും പിടിച്ചെങ്കിലും പെറു ചെറുത്തുനിന്നു. അതിനിടെ 75 ആം മിനിറ്റില്‍ കോസ്റ്റയും 90 മിനിറ്റില്‍ നെയ്മറും അവസരങ്ങള്‍ പാഴാക്കിയത് ബ്രസീലിന് വിനയായി. പിന്നാലെ ബ്രസീലിന്റെ വിജയഗോളെത്തി. നെയ്മറുടെ മനോഹര പാസില്‍ ഡഗ്ലസ് കോസ്റ്റയുടെ ഫിനിഷ്.വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികള്‍.
വെനസ്വേല കൊളംബിയയെ അട്ടിമറിച്ചു
കോപ്പ അമേരിക്ക ഫുട്ബോളിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേല കൊളംബിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് വെനസ്വേലയുടെ വിജയം. ഫിഫ റാങ്കിങ്ങില്‍ വെനസ്വേല 72ാം സ്ഥാനമത്തും കൊളംബിയ നാലാം സ്ഥാനത്തുമുള്ള ടീമാണ്.
















